പയ്യന്നൂരിലെ ഹൈവേകൊള്ള കേസ് മുൻ കാപ്പ കേസിലെ പ്രതി അറസ്റ്റിൽ.

പയ്യന്നൂര്‍: ദേശീയ പാതയിൽ എടാട്ട് വെച്ച് മഹാരാഷ്ട്രയില്‍നിന്നും തലശേരിയിലേക്ക് പോകുകയായിരുന്ന സ്വര്‍ണ്ണ വ്യാപാരികുമാര്‍ ജലന്തര്‍ നിഗമ്നെയും കുടുംബത്തെയും ആക്രമിച്ച് കാർ തട്ടിയെടുത്ത് 24 കാരറ്റിൻ്റെ 250ഗ്രാം സ്വർണ്ണവും ഒന്നരകോടി രൂപയും തട്ടിയെടുത്ത ഹൈവേ കൊള്ള കേസിൽ മുൻ കാപ്പ കേസിലെ പ്രതിയും അറസ്റ്റിൽ. മട്ടന്നൂർ കൊക്കയിൽ അശ്വതി നിലയത്തിൽ കെ.വി.സുജി (29) യെയാണ്
കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഉമേഷ് ഗോയലിന്റെ നിയന്ത്രണത്തിലുള്ള എസ്.ഐ.ടിയിലെ
ഡിവൈഎസ് പി .പി . കെ. മണിയുടെ നേതൃത്വത്തിൽ എഎസ്ഐമാരായ സെയ്ത്, ശ്രീകാന്ത്, മോഹനൻ, നൗഫൽ അഞ്ചില്ലത്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അബ്ദുൾ ജബ്ബാർ, അഷ്റഫ് , ജയദേവൻ , ഷിജിത്ത്, ഷിജോയ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്.
ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ നാട്ടിലെത്തിയപ്പോൾ ഇരിട്ടിയിൽ വെച്ചാണ് പിടികൂടിയത്.
നിരവധി ക്രിമിനൽ കേസിൽ പ്രതിയായ ഇയാൾ മുമ്പ് കാപ്പാക്കേസിൽ തടവിൽ കഴിഞ്ഞിട്ടുണ്ട്. ദിവസങ്ങൾക്ക് മുമ്പ് ഹൈവേ കൊള്ള
സംഘത്തലവനായ വയനാട് പുൽപ്പള്ളി പെരിക്കല്ലൂർ സ്വദേശി എം.ജി.സുജിത്തിനെ(31) അന്വേഷണ സംഘം പുൽപ്പള്ളിയിൽ വെച്ച് പിടികൂടിയിരുന്നു. ഇയാൾ ജയിലിൽ കഴിയുകയാണ്. കൂട്ടുപ്രതികളായ
ചിറ്റാരിപ്പറമ്പ് മാനന്തേരി പൂവത്തിൻ കീഴിലെ വി.ജിഷ്ണു (28)
,ചിറ്റാരിപ്പറമ്പ് വട്ടോളിയിലെ കുന്നുമ്മൽഹൗസിൽ പി. സായൂജ് (29), മാനന്തേരി ഉഴിഞ്ഞാട് സ്വദേശി എം. സുന്ദരൻ (42) ,ചിറ്റാരിപ്പറമ്പ് മാനന്തേരിയിലെ ശോഭനാനിവാസിൽ ടി. സുസ്മിത് (37) തലശേരി വടക്കുമ്പാട് മഠത്തും ഭാഗം സ്വദേശി എൻ. അതുൽ(33),മട്ടന്നൂർ പഴശ്ശിയിലെ സൗരവ് നിവാസിൽ സൗരവ് സുനി (26), മട്ടന്നൂർ ദേവർക്കാട് ചെറുമൽ ഹൗസിൽ വി.വി. ജ്യോതിഷ് (33),ചൊക്ലി നെടുമ്പ്രം സ്വദേശി നുച്ചിൻ്റവിട ഹൗസിൽ അഭിനവ് (27) ,കണ്ണപുരം ചെറുകുന്ന് പൂങ്കാവ് സ്വദേശി ആരംഭൻ ഹൗസിൽ കുട്ടൻ എന്ന ജിജിൽ(38), മാലൂര്‍ കുണ്ടേരിപൊയിലിലെ അശ്വന്ത്(26), പാപ്പിനിശേരി കീച്ചേരി അഞ്ചാം പീടിക സ്വദേശി സനു സന്തോഷ് (34) എന്നിവരെ എസ്. ഐ. ടി.സംഘം നേരത്തെഅറസ്റ്റ് ചെയ്തിരുന്നു. ഇതോടെകേസിൽ സംഘത്തലവൻ ഉൾപ്പെടെ 14 പ്രതികളെ അന്വേഷണ സംഘം അറസ്റ്റു ചെയ്തു . പ്രതികൾകവർച്ചക്കെത്തിയരണ്ട് ഇന്നോവയടക്കം നാല് വാഹനങ്ങളും നേരത്തെ പിടികൂടിയിരുന്നു.മഹാരാഷ്ട്രയില്‍നിന്നും തലശേരിയിലേക്ക് വരുന്നതിനിടയിലാണ് തലശേരിയിലെസ്വര്‍ണ്ണ വ്യാപാരി മഹാരാഷ്ട്ര സ്വദേശി കുമാര്‍ ജലന്തര്‍ നിഗമും ഭാര്യയും രണ്ടു കുട്ടികളും ഡ്രൈവറും സഞ്ചരിച്ച കാർ ഇക്കഴിഞ്ഞ ജൂൺ രണ്ടിന് പുലര്‍ച്ചെ അഞ്ച് മണിക്ക് ദേശീയപാതയില്‍ എടാട്ട് വെച്ച് കൊള്ള സംഘം ആക്രമിച്ച് സ്വർണ്ണവും പണവും കവർച്ച നടത്തിയത്. തട്ടിയെടുത്ത കാര്‍ പിന്നീട്പിലാത്തറ കോ-ഓപ്പറേറ്റീവ് കോളേജിന് സമീപത്തെ ജനവാസമില്ലാത്ത പ്രദേശത്ത് തകര്‍ത്ത നിലയില്‍ ഉപേക്ഷിക്കുകയായിരുന്നു.







