LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
November 17, 2026

1. 106 കിലോഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

0
284e2f67-731f-4604-8c4a-a9dbd7debee8
Spread the love

തളിപ്പറമ്പ : ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 1. 106 കിലോഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ .അസാം നാഗൂർ നാഗോ ബർമാക്കിർ പാർഉറിയ മതർട്ടോളിയിലെ ഐനുൾഹഖിനെ (28) യാണ്
കണ്ണൂർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗമായ ഗ്രേഡ് എക്സൈസ് പ്രിവൻ്റീവ് ഓഫീസർ കെ. മുഹമ്മദ് ഹാരിസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഇ .പി . വിപിനും സംഘവും അറസ്റ്റു ചെയ്തത്. തളിപ്പറമ്പ് മന്നയിൽ വെച്ചാണ് 1.106 കിലോ ഗ്രാം കഞ്ചാവുമായി പ്രതി പിടിയിലായത്.
അന്യസംസ്ഥാനത്തുനിന്നും കഞ്ചാവ് വലിയതോതിൽ കേരളത്തിലേക്ക് എത്തിക്കുന്ന കണ്ണികളിൽ പ്രധാനിയാണ് പിടിക്കപ്പെട്ട ഐനുൾ ഹഖ് . പരിശോധനയിൽ അസി.എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ്മാരായ അസീസ്. എ , ബിജു വി വി, എക്സൈസ് പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് മുഹമ്മദ് ഹാരിസ് .കെ, സിവിൽ എക്സൈസ് ഓഫീസർ പ്രണവ് . ടി എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ തളിപ്പറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. കേസിന്റെ തുടർനടപടികൾ വടകര നാർക്കോട്ടിക്ക് കോടതിയിൽ നടക്കും.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!