യുവാവിനെ ആക്രമിച്ച നാലു പേർക്കെതിരെ കേസ്

Screenshot
കണ്ണൂർ: ബൈക്കിൽ പോകുകയായിരുന്ന യുവാവിനെ തടഞ്ഞു തടഞ്ഞുനിർത്തി ഇരുമ്പ് പൈപ്പ് കൊണ്ടും മറ്റും ആക്രമിച്ചുവെന്ന പരാതിയിൽ നാലുപേർക്കെതിരെ ടൗൺ പോലീസ് കേസെടുത്തു. അലവിൽ മണൽ അയ്യൻ കുനിമടപ്പുരയ്ക്ക് സമീപത്തെ സി.വി. ശരത്തിൻ്റെ (36) പരാതിയിലാണ് ആകാശ്,സായൻ, അക്ഷയ് , പപ്പൻ എന്നിവർക്കെതിരെ ടൗൺ പോലീസ് കേസെടുത്തത്. 8 ന് രാത്രി 7.45 മണിക്ക് മണൽബിജെപി ഓഫീസിനു സമീപം ബൈക്കിൽ പോകവെ പരാതിക്കാരനെ ഒന്നും രണ്ടും പ്രതികൾ തടഞ്ഞുവെച്ച് ചീത്തവിളിച്ചത് ചോദ്യം ചെയ്ത വിരോധത്തിൽ ഒന്നാം പ്രതി ഇരുമ്പ് പൈപ്പ് കൊണ്ട് തലക്കും മുഖത്തും അടിക്കുകയും മറ്റു പ്രതികൾ കൈകൊണ്ട് മുഖത്തും പുറത്തും രണ്ടാം പ്രതി കല്ലു കൊണ്ട് പുറത്തും കയ്യിലിട്ട വള കൊണ്ട് മുഖത്തു കുത്തുകയും മരവടി കൊണ്ട് നടുവിന് അടിച്ചും പരിക്കേൽപ്പിക്കുകയും ചികിത്സയ്ക്ക് ജില്ലാ ആശുപത്രിയിൽ വന്ന സമയം നാലാം പ്രതി വീണ്ടും മർദ്ദിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.
അതേ സമയം അലവിൽ സഹകരണ റോഡിലെ കെ. ആകാശിനെ (24) മർദ്ദിച്ചുവെന്ന പരാതിയിലും പോലീസ് കേസെടുത്തിട്ടുണ്ട്.







