ഫോൺ ഹാക്ക് ചെയ്ത് യുവാവിൻ്റെ2,75,605 രൂപ തട്ടിയെടുത്തു

കുടിയാന്മല: യുവാവിൻ്റെ മൊബൈൽ ഫോൺ ഹാക്ക് ചെയ്ത് 2,75605 രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ കുടിയാന്മലപോലീസ് കേസെടുത്തു. എരുവേശി കൊക്കമുള്ള് സ്വദേശി ജിൻ്റോ സെബാസ്റ്റ്യൻ്റെ (34) പണമാണ് തട്ടിയെടുത്തത്. ഈ മാസം ആറിനു രാത്രി 9.23 നും 8 ന് ഉച്ചയ്ക്ക് 12.57 മണിക്കും മൊബൈലിൽ സിസ്റ്റം അപ്ഡേഷന് സ്ക്രീനിൽ കാണിച്ചതിനു ശേഷം മൊബൈൽ ഹാക്ക് ചെയ്ത സൈബർ തട്ടിപ്പു സംഘം പരാതിക്കാരൻ്റെ ഗൂഗിൾ ആപ്പിൽ ആഡ് ചെയ്ത് വിവിധ അക്കൗണ്ടുകളിൽ നിന്നും 2,7 5,605 രൂപ തട്ടിയെടുത്ത് വഞ്ചിച്ചു വെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.







