ഓട്ടോ തടഞ്ഞുനിർത്തി മർദ്ദനം രണ്ടു പേർക്കെതിരെ കേസ്

Screenshot
പയ്യന്നൂർ: ഓട്ടോ തടഞ്ഞുനിർത്തി മർദ്ദിച്ചു വെന്ന പരാതിയിൽ രണ്ടു പേർക്കെതിരെ പോലീസ് കേസെടുത്തു. പയ്യന്നൂർ കവ്വായിലെ ടി.വി. ജഗദീഷിൻ്റെ (40) പരാതിയിലാണ് ഗോപി, സജീന്ദ്രൻ എന്നിവർക്കെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തത്. ഇന്നലെ രാവിലെ 9.15 മണിക്ക്കവ്വായി ജുമാഅത്ത് പള്ളിക്ക് സമീപം വെച്ചാണ് സംഭവം. കവ്വായി പുതിയ ഭഗവതി ക്ഷേത്രത്തിലെ കുറിയുമായി ബന്ധപ്പെട്ട വിരോധം കാരണം കുട്ടികളെ സ്കൂളിലെത്തിക്കുന്ന ഓട്ടോറിക്ഷ തടഞ്ഞ് പരാതിക്കാരനെമർദ്ദിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.






