യുവാവിൻ്റെ അക്കൗണ്ടിൽ നിന്നും ഒരുലക്ഷം രൂപ തട്ടിയെടുത്തു

പെരിങ്ങോം: വ്യാജ ഓൺലൈൻ ആപ്പ് വഴി യുവാവിൻ്റെ അക്കൗണ്ടിൽ നിന്നും അരലക്ഷം രൂപ വീതം തട്ടിയെടുത്തുവെന്ന പരാതിയിൽ പെരിങ്ങോം പോലീസ് കേസെടുത്തു. കാങ്കോൽ മാത്തിൽ സ്വദേശി കെ.എം. ശ്രീനി തിൻ്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. പരാതിക്കാരൻ്റെ ഫെഡറൽ ബേങ്കിൻ്റെ പയ്യന്നൂർ ശാഖയിലെ അക്കൗണ്ടിൽ നിന്നാണ് ഫെഡ് മൊബൈൽ ആപ്ലിക്കേഷൻ വഴി ഈ മാസം രണ്ടിനു 3 .06 നും3.55 മണിക്കും അരലക്ഷം രൂപ വീതം യുപിഐ വഴി തട്ടിയെടുത്തത്. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.






