യുവാവിനെ മർദ്ദിച്ച ആറു പേർക്കെതിരെ കേസ്

Screenshot
വളപട്ടണം : ഗൃഹപ്രവേശന ചടങ്ങിനെത്തിയ യുവാവിനെയും സുഹൃത്തുക്കളെയും തടഞ്ഞുനിർത്തി മർദ്ദിച്ചുവെന്ന പരാതിയിൽ ആറു പേർക്കെതിരെ വളപട്ടണം പോലീസ് കേസെടുത്തു. അഴീക്കോട് ചാലിലെ പി.കെ. അഭിജിത്തിൻ്റെ (24) പരാതിയിലാണ് ശ്രീജിത്ത്, ലജിത്ത് ഗോകുൽ, പവനൻ , അഭിനവ് , ജ്യോതിഷ് റിജിൽ എന്നിവർക്കെതിരെ പോലീസ് കേസെടുത്തത്. കഴിഞ്ഞ മാസം 25 ന് വൈകുന്നേരം 5.30 മണിക്ക് കപ്പക്കടവിൽ വെച്ചായിരുന്നു സംഭവം. ഗൃഹപ്രവേശനത്തിൻ്റെ തലേ ദിവസം രാത്രി ഉച്ചത്തിൽ പാട്ടു വെച്ചതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് പരാതിക്കാരനെ ഒന്നാം പ്രതി കൈകൊണ്ടും സ്റ്റീൽ വളകൊണ്ട് തലക്കടിച്ചു പരിക്കേൽപ്പിക്കുകയും സുഹൃത്തുക്കളെയും പ്രതികൾ മർദ്ദിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.






