യുവാവിനെയും ഗേൾ ഫ്രണ്ടിനെയും ആക്രമിച്ച് സ്വർണ്ണവും പണവും തട്ടിയെടുത്ത കൗമാരക്കാരൻ ഉൾപ്പെടെ മൂന്നു പേർ പിടിയിൽ

Screenshot
കാസറഗോഡ് : ലോഡ്ജ് മുറിയിൽ അതിക്രമിച്ച് കയറി യുവാവിനെയും ഗേൾ ഫ്രണ്ടിനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മർദ്ദിക്കുകയും യുവതിയുടെ കമ്മൽ ഊരി വാങ്ങുകയും യുവാവിൻ്റെ എടി എം കാർഡിൽ നിന്ന് പതിനായിരം രൂപ അപഹരിക്കുകയും ചെയ്ത കൗമാരക്കാരനുൾപ്പെടെ മൂന്നു പേർ പിടിയിൽ. നിരവധി കേസിലെ പ്രതിമധൂർ ഉളിയത്തടുക്ക സ്വദേശി അമീർ അലി (27), ബദിയടുക്കയിൽ താമസിക്കുന്ന ഉളിയത്തടുക്ക സ്വദേശി സാബിത്ത് (25), നായന്മാർമൂല സ്വദേശിയായ കൗമാരക്കാരൻ എന്നിവരെയാണ് എസ്.ഐ. പി.വി. മനുവും സംഘവും പിടികൂടിയത്.
പനത്തടികോളിച്ചാൽ പാറക്കടവിലെ കെ. എ. മുഹമ്മദ് ഉദൈഫി (22) ൻ്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ഇന്നലെ വൈകുന്നേരം 4.30 മണിക്കും രാത്രി 8 മണിക്കുമിടയിൽകാസറഗോഡ് പുതിയ ബസ് സ്റ്റാൻ്റിന് സമീപത്തെ മാലി ലോഡ്ജിലെ മുറിയിൽ വെച്ചായിരുന്നു സംഭവം. യുവാവിൻ്റെ പെൺസുഹൃത്തായ നഴ്സിംഗ് ജോലി ചെയ്യുന്ന യുവതിക്കൊപ്പം ലോഡ്ജിൽ മുറിയെടു ത്തതായിരുന്നു. സംഭവത്തെ
തുടർന്ന് യുവാവ് പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണത്തിൽ പ്രതികളെ കസ്റ്റഡിയിലെടുത്തു. പ്രതികളിൽ രണ്ടു പേരെ അറസ്റ്റു ചെയ്ത പോലീസ് കോടതിയിൽ ഹാജരാക്കും. കൗമാരക്കാരനെ ജുവനൈൽ കോടതിയിലും ഹാജരാക്കും.






