ബസ് ഇടിച്ച്സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

Screenshot
കണ്ണൂർ: സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. സി പി എം സംസ്ഥാന കമ്മിറ്റി അംഗം പി.ശശിയുടെ സഹോദരൻ മുണ്ടയാട് ശ്രേയസ്സിലെ പി. സരസൻ (54) ആണ് മരിച്ചത്. ആഡൂർ പാലത്തിനു സമീപം ഇന്ന് രാവിലെ എഴുമണിയോടെയായിരുന്നു അപകടം. കൂത്തുപറമ്പിൽ നിന്നു കണ്ണൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് സ് കൂട്ടറിൽ ഇടിച്ചാണ് അപകടം . റോഡിലേയ്ക്ക് തെറിച്ചുവീണു ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ നാട്ടുകാർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കണ്ണൂർ പിള്ളയാർ കോവിലിലെ ജീവനക്കാരനായ സരസൻജോലിക്കു പോകുന്നതിനിടെയാണ് അപകടം .
ഭാര്യ: അനിഷ . മകൾ: നന്ദന (വിദ്യാർത്ഥിനി) എടക്കാട് പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി. ബസ് പോലീസ് കസ്റ്റഡിയിലെടുത്തു.






