വ്യാപാരിയേയും ഭാര്യയേയും മർദ്ദിച്ച യുവാവിനെതിരെ കേസ്

Screenshot
പെരിങ്ങോം: മദ്യപിച്ച് കടവരാന്തയിൽ ഇരിക്കുന്നത് ചോദ്യം ചെയ്ത വിരോധത്തിൽ വ്യാപാരിയേയും ഭാര്യയേയും മർദ്ദിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു .വ്യാപാരി വെള്ളോറ ചെക്കിക്കുണ്ടിലെ കെ.കെ. മോഹൻദാസിൻ്റെ(63) പരാതിയിലാണ് വെള്ളോറയിലെ രാജേഷിനെതിരെ പെരിങ്ങോം പോലീസ് കേസെടുത്തത് . കഴിഞ്ഞ മാസം 22 ന് ചെക്കിക്കുണ്ടിലെ കടവരാന്തയിൽ വെച്ചായിരുന്നു സംഭവം പരാതിക്കാരൻ്റെ ഷർട്ടിൻ്റെ കോളറിൽ പിടിച്ച് നിർത്തി കൈകൊണ്ട് പുറത്ത് അടിച്ചും കാലു കൊണ്ട് ചവിട്ടിയും സംഭവം കണ്ട് തടയാനായി ചെന്ന ഭാര്യ ഭാനുമതിയെ കാലുകൊണ്ട് ചവിട്ടിയും പരിക്കേൽപ്പിച്ചുവെന്ന പരാതിയിലാണ് പെരിങ്ങോം പോലീസ് കേസെടുത്തത്.







