ഓൺലൈൻലോൺ തരാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്തു

Screenshot
മഞ്ചേശ്വരം: ഫേസ്ബുക്ക് അക്കൗണ്ടിലൂടെവ്യാജ ഓൺലൈൻ ലിങ്ക് വഴി ഓൺലൈനായി 4 ശതമാനം പലിശയ്ക്ക് അഞ്ചുലക്ഷം രൂപ വായ്പ തരാമെന്ന് വിശ്വസിപ്പിച്ച് യുവാവിൽ നിന്നും പണം തട്ടിയെടുത്തുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. കുളൂർ ചാർളയിലെ സി. ഹരീഷ (42) യുടെ പരാതിയിലാണ് ഓൺലൈൻ തട്ടിപ്പുകാരനെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തത്. കഴിഞ്ഞസപ്തംബർ 23 നും 24 നുമിടയിലാണ് പരാതിക്കാരനിൽ നിന്നും ബജാജ് ഫിൻസെർവ് എന്ന വ്യാജ ഓൺലൈൻ ലിങ്ക് വഴി പ്രതി ഗൂഗിൾ പേ വഴി പല തവണകളായി 104241 രൂപ അയപ്പിച്ചും അയപ്പിച്ച പണം തിരികെ നൽകാതെയും ലോൺ നൽകാതെയും വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.







