ക്ഷേത്രത്തിലേക്കുള്ള റോഡ് അടച്ച നടപടിയിൽ വ്യാപക പ്രതിഷേധം

പഴയങ്ങാടി: പ്രസിദ്ധമായ അടുത്തില ആനന്ദേശ്വരം മഹാവിഷ്ണുക്ഷേത്ര (പാറന്തട്ട അമ്പലം )ത്തിലേക്കുള്ള പഞ്ചായത്ത് റോഡ് രാത്രിയുടെ മറവിൽ ഒരു സംഘം അടച്ചു. ഇന്നലെ രാത്രിയിലാണ് സംഭവം. ഇന്ന് പുലർച്ചെ ക്ഷേത്രത്തിലേക്കു പോകുകയായിരുന്നഅയ്യപ്പ ഭക്തരാണ് സംഭവം കണ്ടത്. തുടർന്ന് ക്ഷേത്രഭാരവാഹികളെ വിവരമറിയിക്കുകയായിരുന്നു.
ക്ഷേത്ര പ്രവേശനകവാടം റോഡ് ഒരു സംഘംഅടച്ചതിൽ പ്രദേശത്ത് വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്. ഇന്നലെ രാത്രി 12 മണി വരെ ക്ഷേത്രജീവനക്കാരും മറ്റും ക്ഷേത്രാവശ്യങ്ങൾക്കായി ഇവിടെ ഉണ്ടായിരുന്നു. ഇതിന് ശേഷമാണ് സംഭവം.അടുത്തില ആനന്ദേശ്വരം മഹാവിഷ്ണുക്ഷേത്രം (പാറന്തട്ട അമ്പലം) പ്രധാനദേവൻ്റെയും ഉപദേവൻ്റെയും ക്ഷേത്രത്തിന് മധ്യേ ക്ഷേത്ര ഭൂമികയ്യേറി സ്വകാര്യവ്യക്തികൾ ചേർന്ന് റോഡ് നിർമ്മിച്ചത് ഏറെ വിവാദമായിരുന്നു. ഇതേ തുടർന്ന് ക്ഷേത്ര സംബന്ധമായകേസ് ഹൈക്കോടതിയിൽ എത്തിയിരുന്നു. ക്ഷേത്ര ഭൂമികയ്യേറിനിർമ്മിച്ച റോഡ് പൂർവസ്ഥിതിയിലാക്കാനുള്ള ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് റവന്യു അധികൃതർ അത് നടപ്പാക്കുകയും ചെയ്തു. തർക്കത്തെ തുടർന്ന്
നേരത്തെ ക്ഷേത്രം ഭാരവാഹികൾ ഹൈക്കോടതിയെ സമീപിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഉചിതമായ തീരുമാനമെടുക്കാൻ കോടതിജില്ലാ കളക്ടർക്ക് നിർദേശവും നൽകിയിരുന്നു. ക്ഷേത്രനട കയ്യേറിയെന്ന് പറയുന്ന സ്ഥലം പുനഃസ്ഥാപിക്കാൻ കളക്ടർ ഉത്തരവ് നൽകിയിരുന്നു. കളക്ടറുടെ ഉത്തരവ് ഉത്തരവ് നടപ്പിലാക്കുയും ചെയ്തിനു പിന്നാലെയാണ് ക്ഷേത്രത്തിലേക്ക് പഞ്ചായത്ത് നിർമ്മിച്ച റോഡ്ചിലർ രാത്രിയുടെ മറവിൽ ചെങ്കല്ല് കെട്ടി അടച്ചതെന്നാണ് ക്ഷേത്രംഭാരവാഹികൾ പറയുന്നത്.
പൊതു റോഡ് അടച്ചതിനു പഞ്ചായത്തിലും പഴയങ്ങാടി പോലീസിലും ക്ഷേത്രഭാരവാഹികൾ പരാതി നൽകിയിട്ടുണ്ട്. ഉത്തരവ് ലംഘിച്ച സാഹചര്യത്തിൽ കേസെടുക്കാൻ പഴയങ്ങാടി പോലീസ് ശ്രമം തുടങ്ങി.







