LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
October 29, 2026

കെ.കെ. അസൈനാർ മാസ്റ്റർ സ്മാരക പുരസ്കാരം വി. കെ. ഹംസ അബ്ബാസിന്

0
e3539fa0-6f4f-46e3-86c4-ebb2a2af62e0
Spread the love

പയ്യന്നൂർ: ചരിത്രകാരനും പത്രപ്രവർത്തകനും ഗ്രന്ഥകാരനുമായ കെ. കെ. അസൈനാർ മാസ്റ്ററുടെ സ്മരണക്കായി അസൈനാർ മാസ്റ്റർ സ്മാരക സമിതി ഏർപ്പെടുത്തിയ നാലാമത് കെ. കെ. അസൈനാർ മാസ്റ്റർ സ്മാരക പുരസ്കാരത്തിന് ഗ്രന്ഥകാരനും പൊതുപ്രവർത്തകനുമായ വി.കെ. ഹംസ അബ്ബാസ് അർഹനായി.രാജ്യാന്തര മാധ്യമരംഗത്തെയും പൊതുപ്രവർത്തന രംഗത്തെയും ഗ്രന്ഥരചനയിലെയും സമഗ്ര സംഭാവനകൾ മുൻനിർത്തിയാണ് ഇദ്ദേഹത്തെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. മികച്ച പ്രഭാഷകൻ,
എഴുത്തുകാരൻ,ഗ്രന്ഥകാരൻ
സംഘാടകൻ, ഏഴോളം വിദ്യാഭ്യാസ ട്രസ്റ്റുകളുടെ ചെയർമാൻ
ജീവകാരുണ്യ പ്രവർത്തകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന പൊതുപ്രവർത്തകൻ കൂടിയാണ് ഹംസ അബ്ബാസ്. 10,000 രൂപയും ഫലകവുമടങ്ങിയ അവാർഡ്
ഒക്ടോബർ 31ന് പയ്യന്നൂർ ബി.കെ.എം ജംഗ്ഷനിലെ ഒ.പി.എം ഓഡിറ്റോറിയത്തിൽ നടക്കുന്ന അസൈനാർ മാസ്റ്റർ അനുസ്മരണ പരിപാടിയിൽ വിതരണം ചെയ്യും. കേരള ഫോക് ലോർ അക്കാദമി ചെയർമാൻ സുരേഷ് ബാബു എളയാവൂർ, പയ്യന്നൂർ നഗരസഭ ചെയർപേഴ്സൺ അഡ്വ.സരിൻ ശശി, രാമന്തളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഒ.കെ. ശശി, ടി.എൻ.എ. ഖാദർ, കെ.ബാഹിർ ലക്ഷദ്വീപ് തുടങ്ങിയ വർപരിപാടിയിൽ സംബന്ധിക്കും.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!