പി.കുഞ്ഞമ്പുഅനുസ്മരണ സമ്മേളനവും വയലാർ ചലച്ചിത്രഗാന മത്സരവും സംഘടിപ്പിച്ചു

തൃക്കരിപ്പൂർ: കെട്ടിടനിർമാണ തൊഴിലാളികളുടെ ക്ഷേമത്തിനും അവകാശങ്ങൾക്കും വേണ്ടി പോരാടിയ ജനകീയ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു പി. കുഞ്ഞമ്പുവെന്ന് സി.പി.ഐ. സംസ്ഥാന കൺട്രോൾ കമ്മീഷൻ ചെയർമാൻ സി.പി. മുരളി പറഞ്ഞു. ചൂരിക്കാടൻ കൃഷ്ണൻ നായർ സ്മാരക വായനശാല ആൻ്റ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പി. കുഞ്ഞമ്പുവിന്റെ ആറാം ചരമവാർഷികം ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗ്രന്ഥശാല പ്രസിഡന്റ് ടി. തമ്പാൻ അധ്യക്ഷത വഹിച്ചു. കവി മാധവൻ പുറച്ചേരി വയലാർ അനുസ്മരണ പ്രഭാഷണം നടത്തി.
ഗ്രന്ഥശാല സംഘം താലൂക്ക് വൈസ് പ്രസിഡന്റ് സി.വി. വിജയരാജ്, സി.പി.ഐ. തൃക്കരിപ്പൂർ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം എം. ഗംഗാധരൻ, തൃക്കരിപ്പൂർ ലോക്കൽ സെക്രട്ടറി എം.പി. ബിജീഷ്, ഗ്രന്ഥശാല താലൂക്ക് കൗൺസിൽ അംഗം സി. സന്തോഷ് കുമാർ, മുൻ താലൂക്ക് കൗൺസിൽ അംഗം പി. സദാനന്ദൻ, ഗ്രന്ഥശാല വൈസ് പ്രസിഡന്റ് കെ.വി. രാമകൃഷ്ണൻ, സി.പി.ഐ. മൈത്താണി ബ്രാഞ്ച് സെക്രട്ടറി എം.പി. സജീവൻ, വി.എം. സതീശൻ, വിത്തൻ ബിനേഷ്, സബ്ന സജിത്ത്, പി. സന്ദീപ്, ടി.ടി. തമ്പായി, ലൈബ്രേറിയൻ കീർത്തന എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരി ച്ചു .
ഗ്രന്ഥശാല സെക്രട്ടറി പി. രാജഗോപാലൻ സ്വാഗതവും ഗ്രന്ഥശാല താലൂക്ക് കൗൺസിൽ അംഗം സി. സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.
അനുസ്മരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച വയലാർ ചലച്ചിത്രഗാന മത്സരത്തിൽ സി.പി.ഐ. മൈത്താണി ബ്രാഞ്ച് ഏർപ്പെടുത്തിയ 3,000 രൂപയുടെ ഒന്നാം സമ്മാനം സുഭാഷ് മല്ലൂർ നേടി. വൈക്കത്ത് ക്ഷീര സഹകരണ സംഘം സ്പോൺസർ ചെയ്ത 2,000 രൂപയുടെ രണ്ടാം സമ്മാനം ഗീത് ചന്ദ് അഴീക്കോടും കരസ്ഥമാക്കി.







