സൈബർ തട്ടിപ്പു സംഘം യുവാവിൻ്റെ 2, 73,260 രൂപ തട്ടിയെടുത്തു

Screenshot
ആദൂർ: ഐആർസിടിസി ആപ്പ് ഉപയോഗിച്ച്ട്രെയിൻ ടിക്കറ്റ്ബുക്ക് ചെയ്ത യുവാവിൻ്റെ ബേങ്ക് അക്കൗണ്ടുകളിൽ നിന്നും2, 73,260 രൂപ സൈബർ തട്ടിപ്പു സംഘം തട്ടിയെടുത്തുവെന്ന പരാതിയിൽ ആദൂർ പോലീസ് കേസെടുത്തു. മുളിയാർ ഇരിയണ്ണി കാട്ടുപ്പള്ളത്തെ പി.വി. സ്വരൂപിൻ്റെ (29) പരാതിയിലാണ് കേസെടുത്തത്. പരാതിക്കാരൻ്റെ ഫോൺ നമ്പറിലെ ഗൂഗിൾ പേ ലിങ്ക് ചെയ്ത ബേങ്ക് അക്കൗണ്ടുകളിൽ നിന്നും ഈ മാസം 4 ന് രാവിലെ 11.05 മണിക്കും 5 ന് രാവിലെ 8 മണിക്കും ഇടയിലുള്ള സമയത്താണ് തൽകാൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തതിനു ശേഷം വിവിധ ആപ്പുകളിൽ നിന്ന് വെരിഫിക്കേഷൻ കോഡുകൾ വന്നതിൽ ബേങ്ക് അക്കൗണ്ടുകളിൽ നിന്നും2, 73,260 രൂപ നഷ്ടമായെന്ന പരാതിയിൽ പോലീസ് കേസെടുത്തത്.







