മകനെ വാക്കത്തി കൊണ്ട് വെട്ടി കൊല്ലാൻ ശ്രമം പിതാവ് അറസ്റ്റിൽ

Screenshot
ചീമേനി : അമ്മയേയും കൂട്ടി സ്കൂട്ടറിൽ പോകാൻ ശ്രമിച്ച മകനെ വാക്കത്തി കൊണ്ട് വെട്ടി കൊല്ലാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ.
ചീമേനികൊടക്കാട് ചൂരികൊവ്വലിലെ എ.വി. അഭിലാഷിനെ ( 49 യാണ് എസ്. ഐ. മോൻസി പി. വർഗീസ് അറസ്റ്റു ചെയതത്. മകൻ
ആദിത്യൻ്റെ (20) പരാതിയിലാണ് ചീമേനി പോലീസ് കേസെടുത്തത്. 23 ന് രാവിലെ 7.50 മണിക്ക് അമ്മയേയും കൂട്ടി സ്കൂട്ടിയിൽ കാലിക്കടവിലേക്ക് പോകവെ പ്രതി തടഞ്ഞുനിർത്തി കയ്യിലുണ്ടായിരുന്ന വാക്കത്തി കൊണ്ട് വലതു ഭാഗം ഷോൾഡറിൽ വെട്ടി പരിക്കേൽപ്പിക്കുകയും വീണ്ടും കത്തി വീശുന്ന സമയം ഒഴിഞ്ഞു മാറിയില്ലായിരുന്നുവെങ്കിൽ മരണം വരെ സംഭവിക്കുമായിരുന്നുവെന്നാണ് പരാതി.അച്ഛൻമദ്യപിച്ച് വീട്ടിലെത്തി അമ്മയെ ഉപദ്രവിക്കുന്നത് തടഞ്ഞതിലുള്ള വിരോധമാണ് സംഭവത്തിനു കാരണം. പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സ തേടി. പരാതിയിൽ വധശ്രമത്തിനു കേസെടുത്ത പോലീസ് അന്വേഷണത്തിൽ പ്രതിയെ അറസ്റ്റു ചെയ്തു . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റു ചെയ്തു.







