പൂച്ചയെ കൊല്ലുമെന്ന് ഭീഷണി ചോദ്യം ചെയ്ത മധ്യവയസ്കന് കുത്തേറ്റു. പ്രതി പിടിയിൽ

Screenshot
പയ്യാവൂർ: വീട്ടിൽ ലാളിച്ചുവളർത്തിയ പൂച്ചയെ കൊല്ലുമെന്ന് ഭീഷണി ചോദ്യം ചെയ്ത ഗൃഹനാഥനെ കത്തി കൊണ്ട് വയറിന് കുത്തിയ പ്രതിവധശ്രമ കേസിൽ പിടിയിൽ. പയ്യാവൂർ പാറക്കടവിലെ മുതുകുളത്തേൽ ഹൗസിൽ ജെയിംസ് ജോസഫിനെ (56) യാണ് എസ്. എച്ച്. ഒ.സി. പി. ലിനേഷ് അറസ്റ്റു ചെയ്തത്. ഇന്നലെ രാത്രി 7.20 മണിക്കാണ് പാറക്കടവിലെ വേലം പറമ്പിൽ ഹൗസിൽ പ്രസാദ് എന്ന സജിയെ (56) പ്രതി കത്തി കൊണ്ട് കൊല്ലുമെന്ന് പറഞ്ഞ് വയറിന് കുത്തി ഗുരുതരമായി പരിക്കേൽപ്പിച്ചത്. കുത്തേറ്റ പ്രസാദിൻ്റെ ഭാര്യ ഷിജി മുരളീധരൻ്റെ പരാതിയിൽ കേസെടുത്ത പയ്യാവൂർ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.







