ഒറ്റ നമ്പർ ചൂതാട്ടം 24 , 175 രൂപമായി രണ്ടു പേർപിടിയിൽ

പഴയങ്ങാടി:പണം വെച്ച് ഒറ്റനമ്പർ ലോട്ടറി ചൂതാട്ടം രണ്ടു പേരെ പോലീസ് പിടികൂടി. മാട്ടൂൽ മണിയൻ ഹൗസിലെ ജൂലിയസ് മണിയൻ (65), മാട്ടൂൽ സൗത്തിലെ കൊയിലേരിയൻ ഹൗസിൽ കെ.ജി. അലോഷ്യസ് (56) എന്നിവരെയാണ് എസ്. ഐ. സി. എൻ. സതീശനും സംഘവും പിടികൂടിയത്. ഇന്നലെ രാത്രി 8.25 മണിക്ക് മാട്ടൂൽലിറ്റിൽഫ്ലവർ സ്കൂളിന് സമീപത്തെ ഫാൻസി കടയ്ക്ക് മുന്നിൽ വെച്ചാണ് ഒറ്റനമ്പർ ചൂതാട്ടത്തിനിടെ ഇരുവരും പോലീസ് പിടിയിലായത് പ്രതികളിൽ നിന്നും ഒറ്റനമ്പർ ചൂതാട്ടത്തിനു എഴുതാൻ ഉപയോഗിച്ച ബുക്കും 24175 രൂപയും പോലീസ് പിടിച്ചെടു ത്തു.







