കണ്ണൂർ സിറ്റി പോലീസിന്റെ നേതൃത്വത്തിൽ മെഗാ രക്തദാന ക്യാമ്പ് ‘സംരക്ഷ 2026’ സംഘടിപ്പിച്ചു

കണ്ണൂർ: പോലീസ് സ്മൃതി ദിനത്തോടനുബന്ധിച്ച് കണ്ണൂർ സിറ്റി പോലീസിന്റെ നേതൃത്വത്തിൽ മെഗാ രക്തദാന ക്യാമ്പ് ‘സംരക്ഷ 2026’ സംഘടിപ്പിച്ചു. കണ്ണൂർ, തലശ്ശേരി, കൂത്തുപറമ്പ് സബ് ഡിവിഷനുകളിലായാണ് ക്യാമ്പുകൾ നടത്തിയത്.
കണ്ണൂർ സബ് ഡിവിഷൻ പോലീസിന്റെ നേതൃത്വത്തിൽ കണ്ണൂർ ആസ്റ്റർ മിംസിന്റെ സഹകരണത്തോടെ പൊലീസ് സഭാഹാളിൽ നടന്ന ക്യാമ്പ് കണ്ണൂർ അസിസ്റ്റന്റ് കമ്മീഷണർ എം.പി. ആസാദ് ഉദ്ഘാടനം ചെയ്തു. ടൗൺ പൊലീസ് ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്ത്, ആസ്റ്റർ മിംസ് ഹോസ്പിറ്റൽ ഡോക്ടർ പി.കെ. ആതിര, കെ.വി. മധുസൂദൻ, എസ്.ഐ. പി. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
തലശ്ശേരി ജോസ്ഗിരി ആശുപത്രിയിൽ നടന്ന ക്യാമ്പ് പൊലീസ് ഇൻസ്പെക്ടർ കെ. ദിനേശൻ ഉദ്ഘാടനം ചെയ്തു. കതിരൂർ എസ്.ഐ. ജിഷ്ണു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കൂത്തുപറമ്പ് എ.എസ്.പി. ഓഫീസിൽ നടന്ന ക്യാമ്പ് എ.എസ്.പി. ശിവം ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സർക്കിൾ ഇൻസ്പെക്ടർ ടി.വി. പ്രതീഷ് അധ്യക്ഷനായി.







