കെ.എസ്.ടി.പി. റോഡിൽ പഴയങ്ങാടി അടുത്തിലയിൽ പ്രഭാത സവാരിക്കിടെ സ്ത്രീ വാഹനം ഇടിച്ച് മരിച്ചു

Screenshot
പഴയങ്ങാടി: കെ.എസ്.ടി.പി. റോഡിൽ പഴയങ്ങാടി അടുത്തിലയിൽ പ്രഭാത സവാരിക്കിടെ വാഹനം ഇടിച്ച് സ്ത്രീ മരിച്ചു. അടുത്തില സ്വദേശി സുലോചന (52) ആണ് മരിച്ചത്.
ഇന്ന് (വ്യാഴാഴ്ച) രാവിലെയാണ് ദാരുണമായ അപകടം നടന്നത്. പ്രഭാത സവാരിക്കിടെ സുലോചനയെ ഇടിച്ച വാഹനം നിർത്താതെ പോവുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.







