യുവതിയെ അപമാനിച്ച ബസ് യാത്രക്കാരനെതിരെ കേസ്

Screenshot
കണ്ണൂർ : യാത്രക്കിടെ യുവതിയോടും മറ്റു സ്ത്രീ യാത്രക്കാരോടും അപമര്യാദയായി പെരു മാറിയത് ചോദ്യം ചെയ്ത വിരോധത്തിൽ യുവതിയെയും സഹോദരനെയും സഹോദരിയെയും ഉൾപ്പെടെ 4 പേരെമർദ്ദിക്കുകയും വലതു മാറിൽ പിടിച്ചു വലിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തു വെന്ന പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു . കീച്ചേരി അഞ്ചാംപീടിക സ്വദേശിനിയായ 29കാരിയുടെ പരാതിയിലാണ് ബസ് യാത്രക്കാരനായ കണ്ടാലറിയാവുന്നയുവാവിനെതിരെ ടൗൺ പോലീസ് കേസെടുത്തത്.18 ന് വൈകുന്നേരം കോഴിക്കോട്കണ്ണൂർ റൂട്ടിലോടുന്ന അമൃതബസിൽ വെച്ചായിരുന്നു സംഭവം. അഞ്ചു മണിയോടെ ബസ് മേലേ ചൊവ്വയിലെത്തിയപ്പോഴായിരുന്നു അതിക്രമം. യുവതിയെ അപമാനിക്കുകയും സഹോദരനെയും സഹോദരിയെയും കല്ലുകൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിക്കുകയും തടയാൻ ശ്രമിച്ച പരാതിക്കാരിയെ കല്ലുകൊണ്ട് ഇടിച്ചതിൽ കൈക്ക് പരിക്കേൽക്കുകയും ചെയ്തു .പരാതിയിൽ കേസെടുത്ത ടൗൺ പോലീസ് അന്വേഷണം തുടങ്ങി.







