പാപ്പിനിശേരിയില് മിനിലോറിയില് നിന്ന് ഓക്സിജന് സിലിണ്ടര് തെറിച്ചുവീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം

Screenshot
പാപ്പിനിശ്ശേരി ദേശീയപാതയിൽ ചുങ്കത്തുവെച്ച് വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. ഓടിക്കൊണ്ടിരുന്ന മിനി ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണ് കെ.എസ്.ഇ.ബി സബ് എൻജിനീയറായ ചിറക്കൽ പുഴാതി സ്വദേശി ശ്രീജിത്താണ് മരിച്ചത്. ധർമ്മശാലയിൽ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു അദ്ദേഹം. അപകടമുണ്ടാക്കിയ ലോറി വളപട്ടണം പോലീസ് കസ്റ്റഡിയിലെടുത്തു.







