മധ്യവയസ്കനെതിരെ പോക്സോ കേസ്.

Screenshot
പയ്യന്നൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെപ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മധ്യവയസ്കനെതിരെ പരാതിയിൽ പയ്യന്നൂർ പോലീസ്പോക്സോ നിയമപ്രകാരം കേസെടുത്തു. എട്ടിക്കുളം പുഞ്ചിരി മുക്കിലെ പെയിൻ്റിംഗ് തൊഴിലാളി മജീദിനെ (53)തിരെയാണ് പോക്സോ നിയമപ്രകാരം പയ്യന്നൂർ പോലീസ്കേസെടുത്തത്. സ്റ്റേഷൻ പരിധിയിലെ 15 കാരനെയാണ് ദിവസങ്ങൾക്ക് മുമ്പ് ഉച്ചനേരത്ത് പ്രതി മിഠായി നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് കൊണ്ടുപോയി സ്കൂൾ പ്പാറയിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിനകത്ത് വെച്ച് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കാൻ ശ്രമിച്ചത് .വീട്ടിലെത്തിയ കുട്ടി ബന്ധുവിനോട് വിവരം പറയുകയും തുടർന്ന് പയ്യന്നൂർ പോലീസിൽ പരാതി നൽകുകയുമായിരുന്നു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി.







