LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
October 16, 2026

ആളില്ലാത്ത വീട്ടിൽ മോഷണം; നാടോടി സംഘത്തിലെ ഏഴോളം സ്ത്രീകളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു

0
img_1643
Spread the love

ഇരിട്ടി: വട്ട്യറയിൽ ആളില്ലാത്ത വീട്ടിൽ അതിക്രമിച്ചുകയറി വീട്ടുപകരണങ്ങൾ മോഷ്ടിച്ചെന്നാരോപിച്ച് നാടോടി സംഘത്തിലെ ഏഴോളം സ്ത്രീകളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. പിഞ്ചുകുഞ്ഞുങ്ങളുമായെത്തിയ സംഘത്തെ ബുധനാഴ്ചയാണ് നാട്ടുകാർ തടഞ്ഞുവെച്ചത്.

പായം പഞ്ചായത്തിലെ കരിയാൽ, പായം, കാടമുണ്ട, വട്ട്യറ മേഖലകളിൽ പാഴ്‌വസ്തുക്കൾ ശേഖരിക്കാനെന്ന പേരിൽ എത്തിയ സംഘമാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതും പിന്നീട് സംശയത്തിന് ഇടയാക്കിയതും. വട്ട്യറയിൽ റോഡരികിൽ ചാക്കിൽ കെട്ടി ഒളിപ്പിച്ച നിലയിൽ ഓട്ടുപാത്രങ്ങളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും കണ്ടതോടെയാണ് നാട്ടുകാർക്ക് സംശയം തോന്നിയത്.

തുടർന്ന് നടത്തിയ പരിശോധനയിൽ, പാഴ്‌വസ്തുക്കൾ ശേഖരിക്കാനെത്തിയ ഈ സംഘം സമീപത്തെ ആളൊഴിഞ്ഞ വീടിന്റെ പൂട്ട് തകർത്ത് അകത്തുകയറി സാധനങ്ങൾ മോഷ്ടിച്ചതാണെന്ന് വ്യക്തമായി. നാട്ടുകാർ സംഘത്തെ തടഞ്ഞുവെച്ച് ചാക്കുകൾ പരിശോധിച്ചപ്പോഴാണ് നിരവധി വീട്ടുപകരണങ്ങൾ കണ്ടെടുത്തത്. വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഇരിട്ടി പോലീസ് നാടോടി സംഘത്തെ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!