ലെൻസ് ഫെഡ് ഇരിട്ടി യൂണിറ്റ് കൺവെൻഷൻ

ഇരിട്ടി: ലെൻസ്ഫെഡ് ഇരട്ടി യൂണിറ്റ് പതിനഞ്ചാമത് കൺവെൻഷൻ പയഞ്ചേരി മുക്കിലെ ഉണ്ണികൃഷ്ണൻ നഗറിൽ ഇരിട്ടി നഗരസഭ ചെയർമാൻ വി. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് സി.എസ്. സുദാസ് അധ്യക്ഷത വഹിച്ചു. ലെൻസ്ഫെഡ് സംസ്ഥാന സമിതി അംഗം എൻ.വി. പ്രഭാകരൻ, യൂണിറ്റ് സെക്രട്ടറി കെ. പി. അജിത്ത്, ഏരിയാ പ്രസിഡണ്ട് കെ. ടി. രാജു, ഏരിയ സെക്രട്ടറി സീന ഹരിപ്രസാദ്, ഏരിയ ട്രഷറർ കെ. പി. ഹാരിസ്, യൂണിറ്റ് ട്രഷറർ ശ്രീനാഥ്, യൂണിറ്റ് ക്ഷേമനിധി കൺവീനർ രാമകൃഷ്ണൻ, ജില്ലാ ജോ. സെക്രട്ടറി ബിജു തോമസ്, ജില്ലാ കമ്മിറ്റിയംഗം സി.പി. വേണുഗോപാൽ, യൂണിറ്റ് ജോ. സെക്രട്ടറി അതുല്യ ദാസ് എന്നിവർ സംസാരിച്ചു.







