LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
October 16, 2026

എടക്കാനം റിവർവ്യൂ പോയിന്റിലെ രൂക്ഷമായ സാമൂഹ്യവിരുദ്ധ ശല്യം; നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകി

0
img_1641
Spread the love

ഇരിട്ടി: പ്രകൃതിഭംഗി ആസ്വദിക്കാനെന്ന പേരിൽ എത്തുന്ന മാഫിയ സംഘങ്ങളുടെ വിളയാട്ടത്തിൽ പൊറുതിമുട്ടി എടക്കാനം പ്രദേശത്തെ ജനത. പോലീസും എക്സൈസ് വകുപ്പും മറ്റും നടത്തുന്ന ‘ഓപ്പറേഷൻ തൂഫാൻ’, ‘ഓപ്പറേഷൻ ഹണ്ട്’ തുടങ്ങിയ ലഹരിവിരുദ്ധ പ്രവർത്തനങ്ങളെപ്പോലും വെല്ലുവിളിക്കും വിധം എടക്കാനം റിവർ വ്യൂ പോയിന്റിൽ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും ലഹരിവ്യാപാരവും വ്യാപകമാകുന്നതായി പരാതി. പഴശ്ശി പദ്ധതിയുടെ അധീന ഭൂമികൂടിയായ ഇവിടെ രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ ലഹരിസംഘങ്ങൾ തമ്പടിക്കുന്നതിൽ വീർപ്പുമുട്ടുന്ന പ്രദേശവാസികൾ, അടിയന്തരമായി പോലീസ്-എക്സൈസ് നിരീക്ഷണം ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പോലീസ് മേധാവിക്കും സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ പരാതി നൽകി.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ദിവസേന കുടുംബസമേതം നിരവധി പേരാണ് റിവർവ്യൂ പോയിന്റിലെത്തുന്നത്. സന്ദർശകരുടെ തിരക്ക് മറയാക്കി ലഹരിവിൽപ്പനക്കാരും ഇടനിലക്കാരും ഇവിടെ സജീവമാകുന്നതും വിദ്യാർഥികളും യുവാക്കളും ലഹരിയുടെ പിടിയിലാകുന്നതും വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. പുഴക്കരയിൽ ലഹരിമരുന്ന് ഉപയോഗിച്ച ശേഷം ഉപേക്ഷിച്ച സിറിഞ്ചുകൾ വരെ കണ്ടെത്തിയതായി നാട്ടുകാർ പറയുന്നു. മദ്യപാനത്തിനും ലഹരി ഉപയോഗത്തിനും പുറമെ വിവിധ തരത്തിലുള്ള അനാശാസ്യ പ്രവർത്തനങ്ങളും ഇവിടെ നിർബാധം തുടരുന്നുണ്ട്. ജില്ലയ്ക്കകത്തുനിന്നും പുറത്തുനിന്നും വാഹനങ്ങളിൽ എത്തുന്ന സംഘങ്ങളുടെ പേക്കൂത്തുകൾ കാരണം പ്രദേശത്തെ വീടുകളിലെ സ്ത്രീകൾക്കും കുട്ടികൾക്കും പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ചിലർ ഇതിനെതിരെ പ്രതികരിക്കാൻ ശ്രമിച്ചപ്പോൾ വ്യാജ പീഡന പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവങ്ങളുമുണ്ടായിട്ടുണ്ട്.

കാടുകയറി നിരീക്ഷണ ക്യാമറകൾ

റിവർവ്യൂ പോയന്റിൽ സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളും മാലിന്യം വലിച്ചെറിയുന്നതും തടയാൻ ഇരിട്ടി നഗരസഭയുടെ നേതൃത്വത്തിൽ ഒരു വർഷം മുമ്പ് സ്ഥാപിച്ച നിരീക്ഷണ ക്യാമറകൾ കാടുകയറി കാഴ്ച മറഞ്ഞ നിലയിലാണ്. ക്യാമറകൾ പ്രവർത്തനക്ഷമമാണോ എന്നതുപോലും വ്യക്തമല്ലാത്ത ഈ സാഹചര്യം കുറ്റവാളികൾക്ക് തുണയാകുന്നു. ക്യാമറകളുടെ കാഴ്ച മറയ്ക്കുന്ന കാടുകൾ വെട്ടിമാറ്റി നിരീക്ഷണ സംവിധാനം പുനഃസ്ഥാപിക്കാൻ നഗരസഭ അധികൃതർ തയാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്. പ്രദേശത്ത് നിരന്തര നിരീക്ഷണം ഏർപ്പെടുത്തി ലഹരിവിൽപ്പനയും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും കർശനമായി തടയണമെന്നാണ് നാട്ടുകാരുടെയും സന്നദ്ധ സംഘടനകളുടെയും ശക്തമായ ആവശ്യം.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!