കെഎസ്കെടിയു ജില്ലാ സമ്മേളനം : പയ്യന്നൂരിൽ സംഘാടക സമിതിയായി

പയ്യന്നൂർ:
കെഎസ്കെടിയു ജില്ലാ സമ്മേളനം ഡിസംബർ 12, 13 തീയതികളിൽ പയ്യന്നൂരിൽ നടക്കും. പയ്യന്നൂർ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ സംഘാടക സമിതി രൂപീകരണ യോഗം സംസ്ഥാന സെക്രട്ടറി എൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സിപിഐ എം പയ്യന്നൂർ ഏരിയ സെക്രട്ടറി പി സന്തോഷ് അധ്യക്ഷനായി. ടി ഐ മധുസൂദനൻ,
സി സത്യപാലൻ, സരിൻ ശശി, എം ശ്രീധരൻ, കെ ദാമോദരൻ, വി നാരായണൻ, സി കൃഷ്ണൻ, എം രാഘവൻ, പി രമേശൻ, കെ സുധ, വി തങ്കമണി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ : ടി ഐ മധുസൂദനൻ (ചെയർമാൻ), പി രമേശൻ (കൺവീനർ).







