LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
October 9, 2026

കണ്ണൂർ ദസറയിൽ കോർപ്പറേഷൻ വിലക്ക് കല്പിച്ച കണ്ണൂർ ശ്രീലതയുടെ സംഗീതാർച്ചന ഒക്ടോ :15 ന് കോർപറേഷൻ കാര്യാലയത്തിൽ മുൻപിൽ നടക്കും

0
Screenshot

Screenshot

Spread the love

കണ്ണൂർ: കണ്ണൂരിലെ കോവിലുകൾ കേന്ദ്രീകരിച്ചു നടത്തിവരുന്ന നവരാത്രി മഹോത്സവത്തെ അവഹേളിക്കുന്നുവെന്നാരോപിച്ച് കണ്ണൂർ കോർപ്പറേഷൻ നടത്തുന്ന ദസറയ്ക്കെതിരേ വിശ്വാസികൾ രംഗത്ത്.

കണ്ണൂരിലെ കലാകാരന്മാരെ അവഗണിച്ചു കൊണ്ടു

കളക്ടറേറ്റ് മൈതാനിയിൽ ദസറയുടെ പാരമ്പര്യ അനുഷ്ഠാനത്തനിമയെ അവഹേളിക്കും വിധമാണ് കോർപ്പറേഷൻ പരിപാടികൾ സംഘടിപ്പിച്ചതെന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് നാമജപ ഘോഷയാത്രയും സംഗീതാർച്ചനയും ഒരുക്കുന്നത്.

15 ന് വൈകുന്നേരം 3.30ന് കണ്ണൂർ നവരാത്രിയുടെ മുഖ്യ ശ്രീകോവിലെന്ന് വിശേഷിപ്പിക്കപ്പെടുന്ന മുനീശ്വരൻ കോവിലിൽ നിന്നാണ് നാമജപയാത്ര കോർപ്പറേഷൻ ആസ്ഥാനത്തേക്ക് ആരംഭിക്കുന്നത് .

തുടർന്ന് കണ്ണൂർ സ്റ്റേഡിയം കോർണറിൽ പ്രതിഷേധ സംഗമം നടക്കും. പ്രമുഖ വാഗ്മി കാ . ഭ. സുരേന്ദ്രൻ ,മഹിള ഐക്യ വേദി പ്രസിഡൻ്റ് നിഷ സോമൻ , വിവിധ ക്ഷേത്ര / കോവിൽ / കമ്മിറ്റി ഭാരവാഹികളും സംസാരിക്കും.

കണ്ണൂർ കോർപ്പറേഷൻ ദസറ പരിപാടിയിൽ വിലക്ക് കല്പിച്ച പ്രശസ്ത സിനിമ സീരിയൽ താരം കണ്ണൂർ ശ്രീലതയും സംഘവും അവതരിപ്പിക്കുന്ന പ്രകാശധാര ഭക്തിരസാമൃതം എന്ന സംഗീതാർച്ചനയും നടക്കും. 

കണ്ണൂർ ശ്രീലതയുടെ ഭർത്താവ് പരേത നായ എ.പി പ്രകാശൻ എഴുതിയ ദേവീ സങ്കീർത്തനങ്ങൾ ഉൾക്കൊള്ളിച്ച പരിപാടിയാണ് പ്രകാശധാര ഭക്തി ഗാനരസാമൃതം. ഈ പരിപാടി അവതരിപ്പിക്കാൻ കണ്ണൂർ ശ്രീലത കോർപ്പറേഷനിൽ അപേക്ഷ നല്കിയപ്പോൾ അനുമതി നിഷേധിക്കുകയും പ്രാദേശിക കലാകാരി എന്ന് പറഞ്ഞ് ശ്രീലതയെ  ആക്ഷേപിച്ച് പ്രസ്താവനയിറക്കുകയും ചെയ്തത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

  ഇതോടനുബന്ധിച്ച മാംസാഹാരം ഉൾപ്പെടെയുള്ള ഫുഡ് ഫസ്റ്റ് നടത്താനും കോർപ്പറേഷൻ പദ്ധതിയിട്ടിരുന്നു. സസ്യാഹാരവ്രത നിഷ്ഠയോടെ ആചരിക്കുന്ന നവരാത്രിയെ അവഹേളിക്കുന്ന ഭക്ഷ്യ മേളക്കെതിരെ സംഘപരിവാർ അനുകൂല സംഘടനകൾ രംഗത്തുവരികയായിരുന്നു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!