മാതാവിനെ മർദ്ദിച്ച മകനും ഭാര്യയ്ക്കുമെതിരെ കേസ്

മയ്യിൽ: കുടുംബ പ്രശ്‌നത്തിനിടെ മാതാവിനെ മർദ്ദിച്ചു പരിക്കേൽപ്പിച്ച മകനും ഭാര്യയ്ക്കുമെതിരെ പരാതിയിൽ പോലീസ് കേസെടുത്തു. കുറ്റ്യാട്ടൂർ പള്ളിമുക്കിലെ വി.പി. റഷീദ (56) യുടെ പരാതിയിലാണ് മകൻ അബൂബക്കർ സിദ്ധിഖ്, ഭാര്യ ഫായിസ എന്നിവർക്കെതിരെ മയ്യിൽ പോലീസ് കേസെടുത്തത്. 13 ന് രാത്രി 10.30 മണിക്ക് കുറ്റ്യാട്ടൂർ പള്ളിമുക്കിലെ വീട്ടിൽ വെച്ചായിരുന്നു സംഭവം. നബിദിന പരിപാടി കഴിഞ്ഞ് വീട്ടിലേക്ക് വന്ന ഇളയ മകൻ്റെ ഭാര്യയോട് മൂത്ത മകനായ പ്രതി ഇറങ്ങി പോകാൻ പറയുകയും തള്ളിയിടാൻ ശ്രമിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ചപരാതിക്കാരിയെ കൈകൊണ്ട് അടിക്കുകയും ചുമരിലേക്ക് തള്ളിയിടുകയും രണ്ടാം പ്രതിയായ ഫായിസ പരാതിക്കാരിയുടെവലതു കണ്ണിനു കൈ കൊണ്ട് കുത്തുകയും ചെയ്തു.നടുവിനും മുഖത്തും പരിക്കേൽക്കാൻ ഇടയായെന്നും മൂത്ത മകൻ്റെ ഭാര്യയുടെ കുടുംബവുമായുള്ള കുടുംബ പ്രശ്നമാണ് കാരണമെന്നും പരാതിയിൽ പറയുന്നു .കേസെടു ത്തപോലീസ് അന്വേഷണം തുടങ്ങി.







