ഖബർ കുഴിയെടുക്കുന്ന പ്രവൃത്തിക്കിടെ യുവാവ് കുഴഞ്ഞ് വീണ് മരണപ്പെട്ടു

ഇരിട്ടി: ഖബർ കുഴിയെടുക്കുന്ന പ്രവൃത്തിക്കിടെ യുവാവ് കുഴഞ്ഞ് വീണ് മരണപ്പെട്ടു. വള്ളിത്തോടെ മാച്ചേരി മൺസൂർ ( 43 ) ആണ് മരണപ്പെട്ടത്. ബുധനാഴ്ച വള്ളിത്തോട് സ്വദേശി മുഹമ്മദലി എന്നയാൾ മരണപ്പെട്ടിരുന്നു. വ്യാഴാഴ്ച രാവിലെ 11 മണിയോടെ വള്ളിത്തോട് ജുമാ മസ്ജിദിൽ മുഹമ്മദലിയുടെ സംസ്കാരത്തിനായി കൂട്ടുകാരോടൊത്ത് ഖബർ ക്കുഴി എടുക്കന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ഇരിട്ടിയിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. വള്ളിത്തോടെ പരേതനായ മാച്ചേരി മുഹമ്മദിൻ്റെയും ഹഫ്സത്തിൻ്റെയും മകനാണ്. ഭാര്യ: സൗദ ( ആറളം). മക്കൾ: സിയാൻ, സിയ ( ഇരുവരും വിദ്യാർത്ഥികൾ).







