യുവാവിനെ മർദ്ദിച്ചു

ആലക്കോട്: യുവാവിനെ തള്ളിയിട്ട് കല്ല് കൊണ്ട് തലക്കെറിഞ്ഞും കൈ കൊണ്ടു മുഖത്തടിച്ചും പരിക്കേൽപ്പിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. വെള്ളാട് ഒറ്റത്തൈയിലെ കിഴക്കേതിൽ ഹൗസിൽ അമൽ രാജേന്ദ്രൻ്റെ (29) പരാതിയിലാണ് മീ മ്പറ്റിയിലെ അനൂപിനെതിരെ കേസെടുത്തത്. ഇന്നലെ രാവിലെ 11 മണിയോടെ ആലക്കോട് തിയേറ്റർ കോംപ്ലക്സിനു സമീപം വെച്ചായിരുന്നു സംഭവം. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.







