LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
September 16, 2026

പ്രഭാത സവാരിക്കിടെ ഗുഡ്‌സ് ഓട്ടോ ഇടിച്ച്ട്രാവലർ ഡ്രൈവർ മരിച്ചു

0
IMG-20260916-WA0044
Spread the love

കണ്ണപുരം: പ്രഭാത സവാരിക്കിടെ ഗുഡ്സ് ഓട്ടോയിടിച്ച് ഗുരുതരമായി പരിക്കേറ്റ ട്രാവലർ ഡ്രൈവർ മരണപ്പെട്ടു. ഇരിണാവിലെ കുന്നുമ്മൽ വീട്ടിൽ ശശിധരൻ (67) ആണ് മരണപ്പെട്ടത്. പ്രഭാത സവാരിക്കിടെ ഇന്നലെ രാവിലെ 6.30 മണിയോടെ യോഗശാലറോഡിൽ ഓട്ടോ വർക്ക്ഷോപ്പിന് സമീപത്തായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ശശിധരനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് രാവിലെ ഏഴു മണിയോടെ മരണപ്പെട്ടു. ട്രാവലറിൽഇരിണാവ് സ്‌കൂളിലെ കുട്ടികളെ കൊണ്ടുവരുന്ന ജോലി ചെയ്തുവരികയായിരുന്നു ശശിധരൻ.
പരേതരായ ഗോവിന്ദൻ്റെയും കാർത്ത്യായനിയുടേയും മകനാണ്. ഭാര്യ : നിഷ . മക്കൾ : നിതിൻ (അജ്മാൻ), മിഥുൻ (അധ്യാപകൻ, ഹിന്ദു എൽപി സ്‌കൂൾ ഇരിണാവ് ).മരുമക്കൾ:ദിവ്യ, വീണ. സഹോദരങ്ങൾ: കെ.വി.മോഹനൻ, ഉണ്ണികൃഷ്ണൻ ,ഗീത, പരേതനായ സോമൻ. കണ്ണപുരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.
അപകടത്തെ തുടർന്ന് നിർത്താതെ പോയ ഗുഡ്‌സ് ഓട്ടോ ഇന്നലെ വൈകുന്നേരത്തോടെ പഴയങ്ങാടി മൊട്ടാമ്പ്രത്ത് വെച്ച് പോലീസ് പിടികൂടി കസ്റ്റഡിയിലെടുത്തു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!