പുസ്‌തകപരിചയം :പുസ്തക പ്രദർശനം നടത്തി.

തൃക്കരിപ്പൂർ:പൊതു ജനങ്ങളിലും,വിദ്യാർത്ഥികളിലും പുസ്തക വായനയോടുള്ള താല്പര്യം വർദ്ധിപ്പിക്കുക,ബാലസാഹിത്യ പുസ്തകങ്ങൾ ചിത്രകഥകൾ പുതിയ പുസ്തകങ്ങൾ എന്നിവ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഗ്രന്ഥശാലാ വാരാഘോഷത്തിന്റെ ഭാഗമായി ഒളവറ ഗ്രന്ഥാലയം ഹാളിൽ നടന്ന പുസ്തക പ്രദർശനം റിട്ട.ട്രഷറി ഉദ്യോഗസ്ഥൻ കാരള രാഘവൻ ഉദ്ഘാടനം ചെയ്തു.
ഗ്രന്ഥാലയം പ്രസിഡണ്ട് ടി.വി.വിജയൻ അധ്യക്ഷനായി.സെക്രട്ടറി സി.ദാമോദരൻ,കെ.കണ്ണൻ,ടി.വി.ഗോപി,കടിയാൻ പ്രഭാകരൻ,കെ.സജിന,ആശാ പവിത്രൻ,കെ.പി.ഗ്രീഷ്മ,കെ.പത്മനാഭൻ,റിസ ഫാത്തിമ എന്നിവർ സംസാരിച്ചു.







