യുവാവിനെ ആക്രമിച്ച ബസ് കണ്ടക്ടർ കസ്റ്റഡിയിൽ.

Screenshot
കണ്ണൂർ: പഴയ ബസ് സ്റ്റാൻ്റിൽ വെച്ചുണ്ടായ വാക്തർക്കത്തിനിടെ യുവാവിൻ്റെ കാലും തലയും അടിച്ചു തകർത്തു. ഗുരുതരമായി പരിക്കേറ്റ പള്ളിക്കുന്നിലെ അട്ടഗിരീഷിനെ (36) കണ്ണൂർ ജില്ലാ ആശുപത്രിയിലും തുടർന്ന് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചുവെങ്കിലും പരിക്ക് ഗുരുതരമായതിനാൽ വിദഗ്ദ ചികിത്സക്കായി ഇന്ന് രാവിലെകോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്ന് പുലർച്ചെ 12.15 മണിയോടെ കണ്ണൂർ പഴയ ബസ് സ്റ്റാൻ്റിലായിരുന്നു സംഭവം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ടൗൺ എസ്.ഐ. ടി. കെ. അഖിലും സംഘവും മയ്യിൽ കണ്ണൂർ റൂട്ടിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസിലെ കണ്ടക്ടർ മയ്യിലിലെ ടി.സി.ഉജിത്തിനെ കസ്റ്റഡിയിലെടുത്തു .







