യാത്രക്കാരിയുടെമൂന്ന് പവൻ്റെ മാലകവർന്ന പ്രതി പിടിയിൽ

Screenshot
മഞ്ചേശ്വരം: ബസ് യാത്രക്കാരിയുടെ മൂന്നു പവൻ്റെ മാലകവർന്ന പ്രതിയെ യാത്രക്കാരുടെ സഹായത്തോടെ പോലീസ് പിടികൂടി. തമിഴ്നാട് മധുരവാടി പ്പെട്ടി സ്വദേശി പാണ്ടിയുടെ ഭാര്യ മുത്തത്ത (40) യെയാണ് എസ്.ഐ.വി . ശബരികൃഷ്ണൻ അറസ്റ്റു ചെയ്തത് . ബങ്കര കോപ്പാല റോഡിൽ കാട്ടേ ബസാറിലെ പ്രേമ (77) യുടെ മാലയാണ് കവർന്നത്. ഇന്നലെ ഉച്ചയ്ക്ക് 2.10 മണിയോടെയാണ് സംഭവം. ബന്ധുവിൻ്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത് മംഗലാപുരത്ത് നിന്നും വന്ന് ഹൊസങ്കടിയിൽ കെ എസ് ആർ ടി സി ബസിൽ നിന്നും ഇറങ്ങവേയാണ് കഴുത്തിലണിഞ്ഞ 3 പവൻ തൂക്കം വരുന്ന മാല കവർന്നത്. തുടർന്ന് പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണത്തിൽ പ്രതി പിടിയിലാകുകയായിരുന്നു .







