എട്ടിക്കുളംതാജുൽ ഉലമാ 13 -ാമത്ഉറൂസ് സമാപിച്ചു.

രാമന്തളി :ഏഴ് പതിറ്റാണ്ടുകാലം സമസ്തയ്ക്ക് നേതൃത്വപരമായ പങ്ക് വഹിച്ച താജുൽ ഉലമ സയ്യിദ് അബ്ദു റഹ്മാൻ കുഞ്ഞിക്കോയ അൽ ബുഖാരി ഉള്ളാൾ തങ്ങളുടെ മൂന്ന് ദിവസം നീണ്ടുനിന്ന 13-ാമത് ഉറൂസ് സമാപിച്ചു .സംസ്ഥാനത്തിനകത്തും പുറത്തു നിന്നുമായി ഉറൂസിന് പതിനായിരങ്ങളാണ് എത്തിയത്.
സനദ് ദാനം സമാപന പ്രാർത്ഥന സംഗമം സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോലിൻ്റെ അധ്യക്ഷതയിൽ റഈസുൽ ഉലമാ ഇ സുലൈമാൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാരംഭ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. താജുൽ ഉലമ എജുക്കേഷൻ സെൻ്ററിൻ്റെ കീഴിൽ ആരംഭിച്ച ശരീഅത്ത് കോളേജിൽ നിന്നും പഠനം പൂർത്തിയാക്കി സേവന രംഗത്ത് ഇറങ്ങുന്ന യുവ പണ്ഡിതന്മാർക്കുള്ള സനദ് ദാനം നടന്നു. സയ്യിദ് ഇബ്റാഹിം ഖലീൽ അൽ ബുഖാരി, സയ്യിദ് അത്താഉല്ല ഉദ്യാവരം, സയ്യിദ് മുഹമ്മദ് ബാക്കീർ ശിഹാബ് കോട്ടക്കൽ
സനദ് ദാന പ്രഭാഷണം നടത്തി.
അബ്ദുൽ ഹമീദ് മുസ്‌ലിയാർ മാണി, പേരോട് അബ്ദുറഹ്മാൻ സഖാഫി, കൂറ്റമ്പാറ അബ്ദുറഹ്‌മാൻ ദാരിമി, എ പി അബ്ദുള്ള മുസ്‌ലിയാർ മാണിക്കോത്ത്, കെ പി അബൂബക്കർ മുസ്‌ലിയാർ പട്ടുവം, അബ്ദുൽ ഖാദിർ മദനി കൽത്തറ, സയ്യിദ് ശറഫുദീൻ ജമലുല്ലൈലി ചേളാരി , ശാഫി സഅദി കർണ്ണാടക, സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ, ഡോ എ പി അബ്ദുൾ ഹകിം അസ്ഹരി, അലി അക്ബർ സഖാഫി കടലുണ്ടി, ഹസ്രത്ത് മുഹമ്മദ് റസ്‌വി കാവൽകട്ട, സുഫ് യാൻ സഖാഫി കർണ്ണാടക, യേനപോയ അബ്ദുല്ലക്കുഞ്ഞി ഹാജി, ഹനീഫ ഹാജി ഉള്ളാൾ, ഇനായത്ത് അലി മുൽക്കി, റജബ് പർലടുക്ക, മുസ്തഫ ഹാജി ഭാരത്, മുഹമ്മദ് ഹാജി സാഗർ, എസ് കെ ഖാദർ ഹാജി മുടിപ്പു , ഷാക്കിർ ഹാജി ഹൈസം, കരിം ഹാജി കൈതപ്പാടംഅബുബക്കർ ഹാജി റൈസ്കോ പങ്കെടുത്തു. സയ്യിദ് ഹാമിദ് ഇമ്പച്ചിക്കോയ തങ്ങൾ അൽ ബുഖാരി സമാപന പ്രാർത്ഥന നടത്തി. പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി സ്വാഗതവും സിറാജ് ഇരിവേരി നന്ദിയും പറഞ്ഞു.
സാംസ്കാരിക സംഗമം കല്ലട്ര മായിൻകുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. ആലിക്കുഞ്ഞി ദാരിമി അധ്യക്ഷത വഹിച്ചു. ഡോ. എ പി അബ്ദുൾ ഹകിം അസ്ഹരി വിഷയാവതരണം നടത്തി. ഒ കെ ശശി, പി .ശശീന്ദ്രൻ , കെ പി ദിനേശൻ
അബ്ദുൾ അസീസ്, റഫീഖ് അണിയാരം, എം ടി പി ഇസ്മായിൽ, ഖാസിം മാസ്റ്റർ സംസാരിച്ചു.
രാവിലെ നടന്ന ദലാഇലൂൽ ഖൈറാത്ത് ഖത് മയ്ക്ക് സയ്യിദ് പൂക്കോയ തങ്ങൾ കരുവൻതുരുത്തി നേതൃത്വം നൽകി. ജൽസത്തുൽ ഖാദിരിയ്യയിൽ സയ്യിദ് പി എസ് ആറ്റക്കോയ തങ്ങൾ പഞ്ചിക്കൽ അധ്യക്ഷത വഹിച്ചു. ഹംസ മിസ്ബാഹി ഓട്ടപ്പറമ്പ് ഉദ്ബോധനം നടത്തി. മുഹമ്മദ് സഖാഫി ചൊക്ലി നേതൃത്വം നൽകി. ഖത് മുൽ ഖുർആൻ അലി അക്ബർ സഖാഫി കടലുണ്ടി നേതൃത്വം നൽകി. മദനീ സംഗമത്തിൽ സയ്യിദ് അബൂബക്കർ സിദ്ദീഖ് മദനി അധ്യക്ഷത വഹിച്ചു. സയ്യിദ് അഷറഫ് തങ്ങൾ മദനി ആദൂർ ഉദ്ഘാടനം ചെയ്തു. ഉലമ കോൺഫറൻസ് പേരോട് അബ്ദുറഹ്മാൻ സഖാഫി ഉദഘാടനം ചെയ്തു. എം വി അബദുറഹ്‌മാൻ ബാഖവി പരിയാരം അധ്യക്ഷത വഹിച്ചു







