LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
September 14, 2026

മകളുടെ പിറന്നാൾ ദിനത്തിൽ നൂറിലേറെ പുസ്തകങ്ങൾ വായനശാലയ്ക്ക് സമ്മാനിച്ച് മാതാപിതാക്കൾ.

0
cc788e05-c5c0-4ee7-a6ed-f2a0a5f965e0
Spread the love

തൃക്കരിപ്പൂർ: മകളുടെ പിറന്നാൾ ദിനം അർത്ഥവത്തായൊരു വായനാദിനമാക്കി മാതാപിതാക്കൾ. മൈത്താണി ചൂരിക്കാടൻ കൃഷ്ണൻ നായർ സ്മാരക വായനശാല ആൻ്റ് ഗ്രന്ഥാലയത്തിന്റെ ഗ്രന്ഥശാല വാരാചരണ പ്രവർത്തനങ്ങളുടെ ഭാഗമായി, ഗ്രന്ഥശാലയുടെ മുൻ താലൂക്ക് കൗൺസിൽ അംഗം പി. സദാനന്ദനും ഭാര്യ പി. പ്രേമലതയും ചേർന്ന് മകൾ പാർവ്വതിയുടെ പിറന്നാൾ ദിനത്തിൽ തങ്ങളുടെ ജീവിതസമ്പാദ്യമായി സൂക്ഷിച്ചിരുന്ന നൂറിലേറെ പുസ്തകങ്ങൾ ഗ്രന്ഥശാലയ്ക്ക് കൈമാറി.
വായനയോടുള്ള സ്നേഹവും പുസ്തകങ്ങളോടുള്ള അടുപ്പവും പുതുതലമുറയിലേക്ക് പകരുക എന്ന ലക്ഷ്യത്തോടെയാണ് പുസ്തകങ്ങൾ ഗ്രന്ഥശാലയ്ക്ക് സമർപ്പിച്ചത്. പിറന്നാൾ ആഘോഷം കേവലം കുടുംബാഘോഷമായി ഒതുക്കാതെ, അറിവിന്റെ വാതിലുകൾ കൂടുതൽ ആളുകൾക്കായി തുറക്കുന്നതിനുള്ള അവസരമാക്കി മാറ്റിയ ഈ പ്രവർത്തനം ശ്രദ്ധേയമായി.
ഗ്രന്ഥശാല സെക്രട്ടറി പി. രാജഗോപാലൻ, വനിതാവേദി പ്രവർത്തക നന്ദന പി.കെ., ലൈബ്രേറിയൻ കീർത്തി എം.വി എന്നിവർ ചേർന്ന് പുസ്തകങ്ങൾ ഏറ്റുവാങ്ങി. ഗ്രന്ഥശാലയുടെ പുസ്തകശേഖരത്തിന് കൂടുതൽ വൈവിധ്യവും സമ്പന്നതയും നൽകുന്ന ഈ സംഭാവന വായനക്കാരുടെ പ്രയോജനത്തിനായി ഉപയോഗപ്പെടുത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!