താജുൽ ഉലമാ 13 – മത് ഉറൂസ് മുബാറകിന് തുടക്കമായി.ഇന്ന് ( ശനിയാഴ്ച) ഉറൂസ് നഗറിൽ കാന്തപുരം ഉസ്താദ് എത്തും

എട്ടിക്കുളം : സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡണ്ടും സുന്നി കേരളത്തിൻ്റെ അജയ്യ നേതൃത്വവുമായിരുന്ന താജുൽ ഉലമാ സയ്യിദ് അബ്ദുറഹ്മാൻ അൽ ബുഖാരി ഉള്ളാൾ തങ്ങളുടെ 13-ാംമത് ഉറൂസ് മുബാറകിന് എട്ടിക്കുളത്ത് പ്രൗഢ തുടക്കം. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഉറൂസ് മുബാറക്ക് കേരള മുസ്ലിം ജമാ അത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട് പട്ടുവം കെ പി അബൂബക്കർ മുസിലിയാർ ഉദ്ഘാടനം ചെയ്തു .സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങൾ അൽ ബുഖാരി
അധ്യക്ഷത വഹിച്ചു.താജുൽ ഉലമാ മഖാം സിയാറത്തിനും, താജുൽ ഉലമാ നഗറിൽ നടന്ന പതാക ഉയർത്തലിനും സയിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങൾ അൽ ബുഖാരി നേതൃത്വം നൽകി . സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ കരുവൻതിരുത്തി പ്രാർത്ഥന നടത്തി
സയ്യിദ് സുഹൈൽ അസ്സവാഫ് തങ്ങൾ, സയ്യിദ് സ്വാലിഹ് തങ്ങൾ, സയ്യിദ് മുഹമ്മദ് കോയ,അബ്ദുൾ ഹക്കിം സഅദി, പി കെ മുഹമ്മദ് ബാദ്ഷാ സഖാഫി, മുഹമ്മദ് സഖാഫി ചൊക്ലി, പള്ളങ്കോട്, അബ്ദുൾ ഖാദിർ മദനി, സയ്യിദ് ജുനൈദ് തങ്ങൾ മാട്ടൂൽ, സയ്യിദ് ജുനൈദ് തങ്ങൾ കൊയിലാണ്ടി, സയ്യിദ് സിയാദ് തങ്ങൾ, സയ്യിദ് ബിശ്റുൽ ഹാഫി, സയ്യിദ് ത്വൽഹത്ത് തങ്ങൾ കണ്ണവം, അലി അക്ബർ സഖാഫി, റഫീഖ് അമാനി തട്ടുമ്മൽ, ഹാരിസ് അബ്ദുൾ ഖാദിർ ഹാജി, അബ്ദുൾ ഹമീദ് പരപ്പ , മദനി അബ്ദുൾ ഹമീദ്, സ്വാദിഖ് എറണാകുളം, ശൈഖ് ഇമാം, പി വി മുഹമ്മദ് കുഞ്ഞി മൗലവി, എസ് പി നാസിംഹാജി, ഹസൻ ഹാജി, മുസ്തഫ ഹാജി പാലക്കോട്, അമീൻ മൗലവി എട്ടിക്കുളം, സുലൈമാൻ ലത്വീഫി, എം എം അബൂബക്കർ മുസ് ലിയാർ, മുഹ്യ്ദ്ദീൻ സഖാഫി മുട്ടിൽ, ഖാലിദ് ഹാജി ബട്കൽ സംസാരിച്ചു. തുടർന്ന് നടന്ന ഗ്രാൻ്റ് ബുർദ മജ്ലിസിന് അനസ് ഹംസ അമാനി ഏഴാം മൈൽ, അബ്ദുശുക്കുർ അമനി ഉളിക്കൽ, സയ്യിദ് അസ്ഹർ തങ്ങൾ നേതൃത്വം നൽകി. അബ്ദുറശീദ് ദാരിമി നൂഞ്ഞേരി അധ്യക്ഷത വഹിച്ചു. അബ്ദുൾ റഷീദ് നരിക്കോട് സ്വാഗതം പറഞ്ഞു
ഉറൂസ് മുബാറകിൽ ശനിയാഴ്ച രാവിലെ 5.30 മണിക്ക് നടക്കുന്ന മൗലിദ് ജല്‍സക്ക് സയ്യിദ് ജുനെദ് അല്‍ബുഖാരി കൊയിലാണ്ടി നേതൃത്വം നല്‍കും. സയ്യിദ് മുസ്ഹബ് അല്‍ബുഖാരി എട്ടിക്കുളം പ്രാര്‍ത്ഥന നടത്തും. അമീന് ലത്വീഫി എട്ടിക്കുളം ആമുഖ പ്രസംഗം നടത്തും. രാവിലെ 8 മണിക്ക് നടക്കുന്ന മഹ്ള റത്തുൽ ബദരിയ്യ ആത്മീയ സംഗമത്തിൽ കാന്തപുരം ഉസ്താദ് ആത്മീയ പ്രഭാഷണം നടത്തും.
സയ്യിദ് ആറ്റക്കോയ തങ്ങള്‍ അടിപ്പാലം, മുഹമ്മദ് സ്വാലിഹ് സഅദി തൃക്കരിപ്പൂര്‍ നേതൃത്വം നല്‍കും. സയ്യിദ് ഹിബുത്തുല്ല അഹ്സനി മശ്ഹൂര്‍ പ്രാര്‍ത്ഥന നടത്തും. മുഹമ്മദ് മുസ്ലിയാര് നുച്ചിയാട് ഉദ്ബോധനം നടത്തും. 10 മണിക്ക് ജലാലിയ്യ റാത്തീബ് ആരംഭിക്കും. സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍അഹ്ദല്‍ കണ്ണവം പ്രാര്‍ത്ഥന നടത്തും. സയ്യിദ് അഹ്മദ് മുഖതാര്‍ കുമ്പോല്‍ നേതൃത്വം നല്‍കും. മുഹമ്മദ് റഫീഖ് സഅദി ദേലംപാടി ഉദ്ബോധനം നടത്തും. 11 മണിക്ക് നടക്കുന്ന പാരന്‍സ് അസംബ്ലി ഉടുമ്പുന്തല സയ്യിദ് മുഹമ്മദ് കോയ തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കും. ഹാരിസ് അബ്ദുല്‍ ഖാദിര്‍ ഹാജി അധ്യക്ഷത വഹിക്കും. അബ്ദുല്‍ ഖാദിര്‍ ചൊവ്വ വിഷയാവതരണം നടത്തും. 2 മണിക്ക് ശാദുലി ഹളറ ആരംഭിക്കും സയ്യിദ് ജലാലുദ്ദീന്‍ അല്‍ ഹാദി ഉജിലെ പ്രാര്‍ഥന നടത്തും. സയ്യിദ് സുഹൈന്‍ അസ്സഖാഫ് മടക്കര, സയ്യിദ് മുശ്താഖുറര്ഹമാന് തങ്ങള്‍ ചട്ടക്കല്‍ നേതൃത്വം നല്‍കും. അബ്ദുല്‍ ഹകീം സഖാഫി അരിയില്‍ പ്രഭാഷണം നടത്തും. വൈകു. 4 മണിക്ക് നടക്കുന്ന രിഫാഈ റാത്തീബ് പികെ അലിക്കുഞ്ഞി ദാരിമിയുടെ അധ്യക്ഷതയില്‍ അഹ്മദ് സഖാഫി ഉള്ളാള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ദല്‍ റഹ്മാന് ശഹീര്‍ അല്‍ബുഖാരി പ്രാര്‍ഥന നടത്തും. കെകെഎം സഅദി പാലത്തുങ്കര നേതൃത്വം നല്‍കും. അനസ് അമാനി പുശ്പഗിരി ഉദ്ബോധനം നടത്തും. 7 മണിക്ക് ആരംഭിക്കുന്ന തിദ്കാറെ ജീലാനി പ്രഭാഷണ വേദി ബാദുശ സഖാഫി ആലപ്പുഴയുടെ അധ്യക്ഷതയില്‍ ബിഎസ് അബ്ദുല്ല കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്യും. സയ്യിദ് ജലാലുദ്ദീന്‍ അല്‍ബുഖാരി പൊസോട്ട് പ്രാര്‍ഥന നിര്‍വ്വഹിക്കും. ഡോ. മുഹമ്മദ് ഫാറൂഖ് നഈമില്‍ അല്‍ബുഖാരി മുഖ്യപ്രഭാഷണം നടത്തും
ഉറൂസ് ഞായറാഴ്ച സമാപിക്കും.







