കക്കാട് 5.530 ഗ്രാമോളം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

Screenshot
കണ്ണൂർ: കക്കാട് ഭാഗത്ത് ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻഡ് ആൻ്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ 5.530 ഗ്രാമോളം എംഡിഎംഎയുമായി യുവാവ് പിടിയിൽ.
കക്കാട് കുഞ്ഞിപ്പള്ളി സ്വദേശി എം അജ്മലിനെ (30) ആണ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ ഷാജി അറസ്റ്റ് ചെയ്തത്.
അസിസ്റ്റന്റ് ഇൻസ്പെക്ടർമാരായ ആർ പി അബ്ദുൾ നാസർ, അജ്മൽ, സി അജിത്ത്, പ്രിവൻ്റീവ് ഓഫീസർ പി പി സുഹൈൽ, സിവിൽ എക്സൈസ് ഓഫീസർമാരായ പി വി ഗണേഷ് ബാബു, എം വി സുജേഷ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.







