കാക്കയങ്ങാട് ഉളീപ്പടിയില്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കുന്നതിനിടെ സ്ഫോടനം

Screenshot
ഇരിട്ടി: കാക്കയങ്ങാട് ഉളീപ്പടിയില്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കുന്നതിനിടെ സ്ഫോടനം. സ്വകാര്യവ്യക്തിയുടെ പറമ്പിലേക്ക് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് റോഡ് നിർമ്മിക്കാനായി മണ്ണ് നീക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. പ്ലാസ്റ്റിക് കുപ്പിയില്‍ നിറച്ച സ്‌ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചത്. പന്നിപ്പടക്കം ആണെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. മുഴക്കുന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.







