കുട്ടി ഡ്രൈവർ പിടിയിൽ

വളപട്ടണം : പ്രായപൂർത്തിയാകാത്ത കുട്ടി സ്കൂട്ടർ ഓടിച്ചു പോലീസ് പിടിയിലായി. പരിശോധനക്കിടെ ഇന്നലെ വൈകുന്നേരം 4 മണിക്ക് ചിറക്കൽ ഹൈവേ ജംഗ്ഷനിൽ വെച്ചാണ് കെ.എൽ. 13. ബി.സി. 1320 നമ്പർ സ്കൂട്ടർ ഓടിച്ചു വന്ന 16കാരനെ എസ്.ഐ. പി.വി. രാമചന്ദ്രനും സംഘവും പിടികൂടിയത്. വാഹനം കസ്റ്റഡിയിലെടുത്ത പോലീസ് വാഹന ഉടമ വളപട്ടണം മന്ന സ്വദേശിക്കെതിരെ കേസെടുത്തു.







