40 -ാംജന്മദിനാചരണവും അവകാശപത്രിക സമർപ്പണവും.

പയ്യന്നൂർ: ഓൾ ഇന്ത്യ എൽ. ഐ. സി. ഏജന്റ്സ് ഫെഡറേഷന്റെ നാൽപ്പതാം ജന്മദിന ആഘോഷങ്ങളും അവകാശപത്രിക സമർപ്പണവും പയ്യന്നൂർ ബ്രാഞ്ച് പരിസരത്തു വെച്ചു നടന്നു. സംഘടനയുടെ ദേശീയ കമ്മിറ്റി ആഹ്വാനപ്രകാരം നടന്ന പരിപാടികൾ കോഴിക്കോട് ഡിവിഷൻ കൗൺസിൽ വൈസ് പ്രസിഡന്റ് സി. ടി. സത്യനാഥ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് ലതാ നാരായണൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ കെ.പി.ചന്ദ്രൻ, സി.വി.ശശിധരൻ, വി.എം.വിജയൻ, ടി. രഘുത്തമൻ, പി. സുകുമാരൻ, ടി.സുനിൽകുമാർ, വി.വി.രമേശൻ, സി.കെ.ദിനേശൻ, എ. കെ. ശ്രീജ, അജിത ബാലകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. സംഘടനാ നേതാക്കൾ പയ്യന്നൂർ എൽ.ഐ.സി ബ്രാഞ്ച് സീനിയർ മാനേജർ കെ.വി.വേണുഗോപാലിനു അവകാശപത്രിക സമർപ്പിച്ചു. പതാക ഉയർത്തലിനോടൊപ്പം മധുര പലഹാര വിതരണവും ഉണ്ടായിരുന്നു.







