LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
August 13, 2026

കൂത്തുപറമ്പ് വലിയവെളിച്ചത്ത് അംഗൻവാടി സന്ദർശിച്ച് ബാലാവകാശ സംരക്ഷണ കമ്മീഷൻ

0
de116982-65d7-4ab7-b692-e390b6d7c3fe
Spread the love

വലിയവെളിച്ചത്ത് വ്യവസായ പാർക്കിന് സമീപത്തെ അംഗൻവാടിയിലെ കുട്ടികൾ പൊടിശല്യം നേരിടുന്നതായുള്ള പരാതിയിൽ ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്സൺ കെ.വി. മനോജ് കുമാർ അംഗൻവാടി സന്ദർശിച്ചു.

നിലവിൽ പരാതിക്കിടയാക്കിയ സ്ഥാപനം പ്രവർത്തിക്കുന്നില്ലെന്നും, അതിനാൽ ഇപ്പോൾ പൊടിശല്യം നേരിടുന്നില്ലെന്നും അംഗൻവാടി ജീവനക്കാർ കമ്മീഷനെ അറിയിച്ചു.
പരാതിക്കിടയാക്കിയ സ്ഥാപനം നിലവിൽ പൂട്ടിക്കിടക്കുകയാണെന്നും, സ്ഥാപനം വീണ്ടും പ്രവർത്തനം ആരംഭിച്ചാൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ചെയർപേഴ്സൺ കെ.വി. മനോജ് കുമാർ പറഞ്ഞു.
കമ്മീഷൻ അംഗം ബി. മോഹൻ കുമാറും സന്ദർശനത്തിൽ പങ്കെടുത്തു.
പാട്യം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീപ് കുമാർ, വൈസ് പ്രസിഡന്റ് ബീന, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എസ്. ശ്രീജ, ഐ.സി.ഡി.എസ്. സൂപ്പർവൈസർ സി. വസന്ത, അംഗൻവാടി അധ്യാപിക ഷീജ എന്നിവരും സ്ഥലത്തെത്തിയിരുന്നു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!