സ്കൂട്ടർ ബസ്സിലിടിച്ച് ഭിന്നശേഷിക്കാരന് ദാരുണാന്ത്യം

Screenshot
ശ്രീകണ്ഠപുരം> ചെമ്പേരിയിൽ സ്കൂട്ടർ ബസ്സിലിടിച്ച് ഭിന്നശേഷിക്കാരന് ദാരുണാന്ത്യം. ചെമ്പേരി താരച്ചീത്ത സ്വദേശി സ്റ്റാനിൽ ജോസഫ് (48) ആണ് മരിച്ചത്.
ചെമ്പേരി–പുറഞ്ഞാൺ റോഡിൽ ഇന്ന് രാവിലെയാണ് അപകടം. പാണത്തൂർ – ഇരിട്ടി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസും മുച്ചക്ര സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം.
മൃതദേഹം പൊലീസ് ഇൻക്വസ്റ്റ് നടത്തി പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.







