ജയിൽ നിറക്കൽ സമരംഹെഡ് പോസ്റ്റോഫീസ് മുന്നിൽ സമരം നടത്തിയ 210 പേർക്കെതിരെ കേസ്

കണ്ണൂർ :തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, കർഷക തൊഴിലാളി ദ്രോഹ നയങ്ങൾ ഉപേക്ഷിക്കുക, തൊഴിലുറപ്പ് പദ്ധതിക്ക് ആവശ്യമായ ഫണ്ട് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത ട്രേഡ് യൂണിയൻ്റെ നേതൃത്വത്തിലെ ജയിൽ നിറക്കൽ സമരത്തിൻ്റെ ഭാഗമായി ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ സമരം നടത്തി മാർഗ്ഗ തടസ്സം സൃഷ്ടിച്ച 210 പേർക്കെതിരെ പോലീസ് കേസെടുത്തു. എം.വി.ജയരാജൻ, കെ.കെ. രാഗേഷ്, കെ. മനോഹരൻ ,കെ.സി. ഹരികൃഷ്ണൻ, അറക്കൻ ബാലൻ ,സി.പി മുരളി, എം.. പ്രകാശൻ, രവീന്ദ്രൻകുന്നത്ത്, കെ.വി. ബാബു, എം. ശ്രീധരൻ എന്നിവർക്കും കണ്ടാലറിയാവുന്ന 200 പേർക്കുമെതിരെയാണ് ടൗൺപോലീസ് കേസെടുത്തത്.







