LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
August 11, 2026

പരിയാരം മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറെ ഭീഷണിപ്പെടുത്തിയ സംഭവം: അക്രമത്തിനെതിരെ ഡി.വൈ.എഫ്.ഐ മാർച്ച്

0
Screenshot

Screenshot

Spread the love

പരിയാരം: കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ശിശുരോഗ വിഭാഗം ഒ.പിയിൽ അതിക്രമിച്ചു കയറി വനിതാ ഡോക്ടറായ ഡോ. കെ.വി. രാധാമണിയെ ഭീഷണിപ്പെടുത്തുകയും ഡോക്ടർ കുഴഞ്ഞുവീഴാൻ ഇടയാക്കുകയും ചെയ്ത എൻ.ജി.ഒ അസോസിയേഷൻ നേതാക്കളുടെ നടപടിയിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ മെഡിക്കൽ കോളേജിലേക്ക് മാർച്ച് നടത്തി. താത്കാലിക ജീവനക്കാരെ അന്യായമായി പിരിച്ചുവിട്ടും മാനദണ്ഡങ്ങൾ പാലിക്കാതെ ജീവനക്കാരെ സ്ഥലം മാറ്റിയും ആശുപത്രിയുടെ പ്രവർത്തനം അവതാളത്തിലാക്കാൻ ശ്രമിക്കുകയാണെന്നും ഡി.വൈ.എഫ്.ഐ ആരോപിച്ചു.

മാർച്ച് എം. വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എ. സുധാജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സി.സി.പി. ഷിജു, പി. ജിതിൻ, പി.കെ. പ്രജീഷ്, ടി.വി. പ്രണവ് രാജ് എന്നിവർ പ്രസംഗിച്ചു. പോലീസ് ബാരിക്കേഡ് ഉയർത്തി മാർച്ച് തടയാൻ ശ്രമിച്ചെങ്കിലും പ്രവർത്തകർ അത് മറികടന്ന് പ്രിൻസിപ്പൽ ഓഫീസിന് മുന്നിലെത്തി ശക്തമായി പ്രതിഷേധിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!