ഓപ്പറേഷൻ തൂഫാൻ 139.29 ഗ്രാം എംഡി എം എ യുമായി മൂന്നു പേർ അറസ്റ്റിൽ

ചന്തേര : ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയിൽ കാറിൽ കടത്തുകയായിരുന്ന 139.29 ഗ്രാം മാരക ലഹരി മരുന്നായ എംഡി എം എയുമായി ഏറണാകുളം സ്വദേശികളായ മൂന്നു പേരെ ചന്തേര പോലീസും ഡാൻസാഫ് സ്ക്വാഡും ചേർന്ന് പിടികൂടി. ഏറണാകുളം പൂമല അറക്കപ്പൊടി വെങ്ങോലയിലെപുളിയൻ തോട്ടത്തിൽ പി .എ.അബ്ദുൽ സലാം (27), കരുവിള്ളി ഹൗസിൽകെ എച്ച്. മുഹമ്മദ് ഹുസൈൻ(28), പാറപ്പുറത്ത് പുത്തൻപുരയ്ക്കൽപി. എ. അബ്ബാസ് (50) എന്നിവരെയാണ് എസ്. ഐ. മനു.പി ചെറിയാനും ഡാൻസാഫ് സ്ക്വാഡുംചേർന്ന് പിടികൂടിയത്. വാഹന പരിശോധനക്കിടെ പിലിക്കോട് കാലിക്കടവിൽ വെച്ചാണ് കെ.എൽ. 40.ഡബ്ല്യു 6051 നമ്പർ എംഡി എം എകാറിൽ കടത്തി കൊണ്ടുപോകുന്നതിനിടെ സംഘം പോലീസ് പിടിയിലായത്. പ്രതികളിൽ നിന്നും ഏഴ് മൊബൈൽ ഫോണുകളും 3370രൂപയും പോലീസ് കണ്ടെടുത്തു. കാർ പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് സംഘത്തിൽ എഎസ്ഐ മാരായ സുരേഷ്, ഹരീഷ് കുമാർ, സിവിൽ പോലീസ് ഓഫീസർ ശ്രീജിത്ത്, ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ സനീഷ്, ജ്യോതിഷ് , ജയേഷ് , രാഹുൽ എന്നിവരും ഉണ്ടായിരുന്നു.







