LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
August 10, 2026

ദില്ലിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ അധിക്ഷേപിച്ച സംഭവം; ടി.ജി. മോഹൻദാസ് അറസ്റ്റിൽ

0
Screenshot

Screenshot

Spread the love

തിരുവനന്തപുരം: ദില്ലിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ അധിക്ഷേപിക്കുകയും അവർക്കെതിരെ കലാപാഹ്വാനം നടത്തുകയും ചെയ്ത കേസിൽ സംഘപരിവാർ സഹയാത്രികൻ ടി.ജി. മോഹൻദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചിയിൽ നിന്നും അറസ്‌റ്റ് ചെയ്ത അദ്ദേഹത്തെ തിരുവനന്തപുരം സൈബർ പോലീസ് സ്റ്റേഷനിലെത്തിച്ചു. മോഹൻദാസിന്റെ ലാപ്ടോപ്പും മൊബൈൽ ഫോണും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

കലാപാഹ്വാനമുൾപ്പെടെ നാല് കുറ്റങ്ങളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. പ്രതിയെ കസ്റ്റഡിയിൽ വേണ്ടെന്ന നിലപാടിലാണ് അന്വേഷണ സംഘം. ഇന്ന് രാവിലെ 11 മണിയോടെ മോഹൻദാസിനെ കോടതിയിൽ ഹാജരാക്കും. ദില്ലിയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ വെടിവെച്ച് കൊല്ലണമെന്നായിരുന്നു ടി.ജി. മോഹൻദാസിൻ്റെ വിവാദ പ്രസ്താവന.

ഇതേതുടർന്ന് എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്മോനാണ് പോലീസിൽ ആദ്യം പരാതി നൽകിയത്. പിന്നാലെ മറ്റു നിരവധി പേരും പരാതി നൽകിയിരുന്നു. സൈബർ സെൽ ഓപ്പേറഷൻസ് ഐ.ജിയെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയിരുന്നെങ്കിലും, പരാതി ലഭിച്ച് മൂന്ന് ദിവസത്തിന് ശേഷം ജൂലൈ 29-നാണ് സംഭവത്തിൽ പോലീസ് കേസെടുത്തത്. കേസെടുക്കാൻ വൈകിയത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!