ഓൾ കേരള പ്രൈവറ്റ് ബാങ്കേഴ്‌സ് അസ്സോസ്സിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനവും കുടുംബ സംഗമവും നടന്നു

ഇരിട്ടി: ഓൾ കേരള പ്രൈവറ്റ് ബാങ്കേഴ്‌സ് അസ്സോസ്സിയേഷന്റെ 23-ാമത് കണ്ണൂർ ജില്ലാ സമ്മേളനവും കുടുംബ സംഗമവും ഇരിട്ടിയിൽ വെച്ച് നടന്നു. പരിപാടിയുടെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് നിർവ്വഹിച്ചു. കണ്ണൂർ ജില്ലാ പ്രസിഡണ്ട് സെബാസ്റ്റ്യൻ ഫ്രാൻസിസ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി സുരേഷ് ബാബു, ജില്ലാ ട്രഷറർ തൈപ്പാടത്ത് ഫ്രാൻസിസ്, സംസ്ഥാന പ്രസിഡണ്ട് പി.എ. ജോസ്, വൈസ് പ്രസിഡണ്ട് സെബാസ്റ്റ്യൻ തോമസ്, സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. ഗോപു, സംസ്ഥാന ട്രഷറർ ജയചന്ദ്രൻ മറ്റപ്പള്ളി, വൈസ് പ്രസിഡണ്ട് ബിജോയ് വർഗീസ്, സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. ബിനീഷ് ജോസഫ്, കോഴിക്കോട് ജില്ലാ പ്രസിഡണ്ട് വിജി മോഹൻകുമാർ, സ്റ്റേറ്റ് സീനിയർ വൈസ് പ്രസിഡണ്ട് എ.പി. കൃഷ്ണകുമാർ, സ്റ്റേറ്റ് ഡെപ്യൂട്ടി ജനറൽ സെക്രട്ടറി പി.കെ. സുനിൽകുമാർ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.







