LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
August 10, 2026

പഴശ്ശി അണ്ടർ കനാൽ തകർച്ച: ദുരിതബാധിതർക്ക്‌ അടിയന്തര നഷ്ടപരിഹാരം നൽകണം

0
cdbd40bb-1d10-4514-b565-e7c690b92fe9
Spread the love

കണ്ണൂർ:
പഴശ്ശി കനാലിന്റെ കാര തെളുപ്പിൽ ഭാഗത്ത് അണ്ടർ ടണൽ തകർന്ന് വെള്ളംകയറി ദുരിതത്തിലായ തേക്കിൻകാട്, തെളുപ്പ് പ്രദേശവാസികൾക്ക്‌ അടിയന്തരമായി നഷ്ടപരിഹാരംനൽകണമെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്‌ ആവശ്യപ്പെട്ടു. ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയായിരുന്നു അദ്ദേഹം.
കാലപ്പഴക്കത്താൽ തകർച്ചാഭീഷണി നേരിടുന്ന കനാലിന്റെയും അണ്ടർ ടണലിന്റെയും തകരാറുകൾ പരിഹരിക്കണം. 60 വർഷത്തിലേറെ പഴക്കമുള്ള പഴശ്ശി കനാലിന്റെ പ്രധാന കനാലിൽ തെളുപ്പ് ഭാഗത്ത് മൂന്നിടത്ത്‌ തകർച്ചാഭീഷണിയും ചോർച്ചയും നിലനിൽക്കുന്നുണ്ട്‌. ഈഭാഗങ്ങൾക്ക് സമീപത്തായാണ് മുമ്പും ഇപ്പോഴും കനാൽ തകർന്നത്. ചോർച്ചാ ഭീഷണി നിലനിൽക്കുന്ന ഇടങ്ങളിൽ ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും കെ കെ രാഗേഷ്‌ പറഞ്ഞു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിനോയ്‌ കുര്യനും ഒപ്പമുണ്ടായി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!